Please enable javascript.വിദ്യാര്‍ഥിയെ കാണാതായി,'അമ്മ അച്ഛാ ഞാന്‍ പോകുന്നു, 8 എയിലെ കൂട്ടുകാരന് കളര്‍ പെന്‍സില്‍ കൊടുക്കണേ'; കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ 13കാരനെ കാണാതായി - 13 year old student missing from kattakkada leaving from home after wrote letter - Samayam Malayalam

'അമ്മ അച്ഛാ ഞാന്‍ പോകുന്നു, 8 എയിലെ കൂട്ടുകാരന് കളര്‍ പെന്‍സില്‍ കൊടുക്കണേ'; കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ 13കാരനെ കാണാതായി

Edited byമേരി മാര്‍ഗ്രറ്റ് | Lipi 29 Sept 2023, 3:05 pm
Subscribe

പാന്‍റ്സും ഷര്‍ട്ടും ആണ് പതിമൂന്നു വയസുകാരന്‍ വീടുവിട്ടിറങ്ങിയ സമയത്ത് ധരിച്ച വേഷം. കള്ളിക്കാട് ചിന്തലയ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ആണ് കുട്ടി പഠിക്കുന്നത്. കണ്ടുകിട്ടുന്നവര്‍, കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കാട്ടാക്കട പോലീസ് സ്റ്റേഷന്‍ 04712290223 എന്ന നമ്പറിലോ 9895896890 നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

ഹൈലൈറ്റ്:

  • സംഭവത്തില്‍ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
  • ഇന്ന് പുലര്‍ച്ചെ ആണ് കുട്ടിയെ കാണാതായത്
  • പട്ടകുളം പ്രദേശത്തെ സിസിടിവിയില്‍ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്
തിരുവനന്തപുരം: കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കാണാതായി. കാട്ടാക്കടയില്‍ ആനകോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്‍റെ മകന്‍ ഗോവിന്ദ. എ (13) നെയാണ് കാണാതായത്. 8 എ യിലെ സുഹൃത്തിന് കളര്‍ പെന്‍സിലുകള്‍ നല്‍കണമെന്നും ഞാന്‍ പോകുന്നെന്നുമാണ് കുട്ടി കത്തില്‍ എഴുതിയിരിക്കുന്നത്.

Also Read:
വടകര മുന്‍ എംഎല്‍എ അഡ്വ. എംകെ പ്രേംനാഥ് അന്തരിച്ചു
സംഭവത്തില്‍ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആണ് കുട്ടിയെ കാണാതായത്. പട്ടകുളം പ്രദേശത്തെ സിസിടിവിയില്‍ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. പുലര്‍ച്ചെ 5:30 നുള്ള ദൃശ്യങ്ങള്‍ ആണിത്. പാന്‍റ്സും ഷര്‍ട്ടും ആണ് വേഷം. കള്ളിക്കാട് ചിന്തലയ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ആണ് കുട്ടി പഠിക്കുന്നത്. കണ്ടുകിട്ടുന്നവര്‍, കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കാട്ടാക്കട പോലീസ് സ്റ്റേഷന്‍ 04712290223 എന്ന നമ്പറിലോ 9895896890 നമ്പറിലോ അറിയിക്കുക.

തിരികെ സ്‌കൂള്‍ ലോകത്തിന് തന്നെ പുതിയ മാതൃക: മന്ത്രി ഡോ. ആര്‍ ബിന്ദു

കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍ ലോകത്തിന് തന്നെ പുതിയ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ 'തിരികെ സ്‌കൂള്‍' ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ മാരത്തോണ്‍ ഫ്‌ളാഗ്ഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീ വനിതകള്‍ വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും പുതിയ വഴികള്‍ തേടി വിദ്യാലയത്തിലേക്ക് എത്തുന്നത് വലിയ അഭിമാനകരമായ കാര്യമാണ്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടും ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും പ്രാദേശിക സാമ്പത്തിക വികസനത്തില്‍ പങ്കാളികളാകുന്ന സംരംഭകത്വ താല്‍പര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള ക്ലാസ്സുകളാണ് തിരികെ സ്‌കൂള്‍ ക്യാമ്പയിനില്‍ ഒരുക്കിയിട്ടുള്ളത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയാണ് തിരികെ സ്‌കൂള്‍ ക്യാമ്പയില്‍ നടക്കുക. ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴില്‍ വരുന്ന ഏകദേശം 600 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ മാരത്തോണില്‍ പങ്കെടുത്തു.

Read Latest Local News and Malayalam News
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ