ആപ്പ്ജില്ല

കല്ലമ്പലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കടയില്‍ പോയി മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. കല്ലമ്പലം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

| Edited byഗിരിഷ്മ എച്ച് നായർ | Lipi 24 Aug 2020, 12:09 pm
Samayam Malayalam പിടിയിലായ പ്രതികള്‍
പിടിയിലായ പ്രതികള്‍


തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടു പ്രതികളെ കല്ലമ്പലം പോലീസ് അറസ്റ്റുചെയ്തു. മുത്താന കൊച്ചാരംപൊയ്ക മുളയില്‍ വീട്ടില്‍ അഭിലാഷ് (32), കൊച്ചാരംപൊയ്ക കുഴിവിള വീട്ടില്‍ വിനോദ്(34) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ 21 നാണ് സംഭവം. പെണ്‍കുട്ടി കടയില്‍ പോയി തിരികെ വീട്ടിലേക്കു വരവെ ആളൊഴിഞ്ഞ വഴിയില്‍ പതുങ്ങിയിരുന്ന് ബലം പ്രയോഗിച്ച് പിടികൂടി പീഡിപ്പിച്ചതായാണ് കേസ്. തുടര്‍ന്ന് പെണ്‍കുട്ടി സ്‌റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

Also Read: കേന്ദ്ര സര്‍ക്കാരിനെതിരായ സിപിഎം സമരത്തില്‍ ബിജെപി കൗണ്‍സിലര്‍! 'കടക്ക് പുറത്ത്' പറഞ്ഞ് ബിജെപി

കല്ലമ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഫറോസ് ഐ, എസ്ഐ ഗംഗാപ്രസാദ്, എഎസ്ഐ മഹേഷ്, എസ്സിപിഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്