ആപ്പ്ജില്ല

വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് 26 ലക്ഷം രൂപയുടെ സ്വർണം, ഒളിപ്പിച്ചത് മലദ്വാരത്തിൽ!! സംഭവം തിരുവനന്തപുരം വിമാനത്താവളത്തിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മലദ്വാരത്തിലൂടെ കടത്തിയ അരക്കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കാസർകോട് സ്വദേശിയാണ് സ്വർണം കടത്തിയത്.

Lipi 19 Aug 2020, 2:54 pm
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലദ്വാരത്തിലൂടെ കടത്തിയ അരക്കിലോ സ്വര്‍ണമാണ് ഇന്ന് പിടികൂടിയത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാള്‍ കാസര്‍കോട് സ്വദേശിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 26 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. എവിടെ നിന്നാണ് സ്വര്‍ണമെന്നോ ആര്‍ക്കു വേണ്ടിയാണ് കൊണ്ടുവന്നത് എന്നത് സംബന്ധിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Samayam Malayalam കസ്റ്റംസ് പിടികൂടിയ സ്വർണം


Also Read: 'പോലീസുകാര്‍ മാവേലി വേഷം കെട്ടേണ്ട...' നിലപാട് തിരുത്തി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ സ്വര്‍ണ വേട്ട തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് പതിമൂന്നാം തിയതിയും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. ട്രോളി ബാഗിന്റെ ചട്ടങ്ങളില്‍ വയറുകളുടെ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

Also Read: ഓണത്തിരക്ക് ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം; ആഘോഷങ്ങള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ ഒതുക്കണമെന്ന് കളക്ടര്‍

കാസര്‍കോട് സ്വദേശികള്‍ എന്തിന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി എന്ന സംശയത്തെ തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. യാത്രക്കാരില്‍ ഒരാള്‍ മൂന്നു ദിവസം മുന്‍പാണ് കോഴിക്കോടു നിന്ന് ദുബായിലേക്കു പോയത്. പെട്ടെന്നു തിരിച്ചുവരാനുള്ള കാരണം ചോദിച്ചെങ്കിലും യാത്രക്കാരന് കൃത്യമായ മറുപടി നല്‍കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

Also Read: ജില്ലാ ജയിലിലും കൊവിഡ് വ്യാപനം; 36 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്