തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം. പന്നിയോട് ഇടയ്ക്കാവ് സ്വദേശി മേരി (72), മകള്‍ ബിന്ദു (42), ബിന്ദുവിന്റെ മകള്‍ അജേഷ്മ (12) എന്നിവര്‍ക്കു നേരെയാണ് അയല്‍വാസി ചന്ദ്രിക ആസിഡ് ഒഴിച്ചത്. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കാട്ടാക്കട പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. ഉടന്‍ തന്നെ മൂന്നുപേരെയും ചോദ്യം ചെയ്ത് ഇന്ന് തന്നെ അറസ്റ്റുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. റബ്ബറിന് ഉറയിടുന്ന ആസിഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ അമ്മയും മകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മകളുടെ കൈയ്ക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.