ആപ്പ്ജില്ല

അനിൽ നെടുമങ്ങാട് ഇനി ദീപ്തമായ ഓർമ്മ; മൃതദേഹം സംസ്കരിച്ചു

അന്തരിച്ച നടൻ അനിൽ പി നെടുമങ്ങാടിന്റെ മൃതദേഹം സംസ്കരിച്ചു. അനിലിൻ്റെ അപ്രതീക്ഷിത വേർപാടിൽ കേരളക്കരയുടെയും സിനിമാപ്രവർത്തകരുടെയും ഞെട്ടൽ വിട്ടുമാറിയിട്ടില്ല.

Lipi 27 Dec 2020, 12:06 am
തിരുവനന്തപുരം: നടൻ അനിൽ പി നെടുമങ്ങാടിന് അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മൃതദേഹം നെടുമങ്ങാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Samayam Malayalam Anil Nedumangad Funeral
അനിൽ നെടുമങ്ങാടിൻ്റെ മൃതദേഹം വസതിയിൽ എത്തിച്ചപ്പോൾ


തിരുച്ചിറപ്പള്ളിയിൽ മലയാളിയെ അടിച്ചുകൊന്ന സംഭവം; പൊട്ടിക്കരഞ്ഞ് ദീപുവിൻ്റെ അച്ഛനും അമ്മയും... മാർച്ച് മുതൽ യുവാവ് ഒളിവിൽ!

അപ്രതീക്ഷിതമായി വിടപറഞ്ഞ പ്രിയസുഹൃത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ രാവിലെ മുതൽ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. രാത്രി ഏഴരയോടെ തിരുവനന്തപുരത്തേക്ക് മൃതദേഹം എത്തിച്ചു. ഭാരത് ഭവനിൽ എത്തിയ പലരും വിങ്ങിപ്പൊട്ടി. പിന്നെ ജന്മനാടായ നെടുമങ്ങാട്ടേക്ക് മൃതദേഹം എത്തിച്ചു. ഒൻപതരയോടെയായിരുന്നു സംസ്കാരം.


തിരുവനന്തപുരത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ വന്‍ ഡിജെ പാര്‍ട്ടി; നീണ്ടുനിന്നത് 13 മണിക്കൂര്‍, ദൃശ്യങ്ങള്‍ പുറത്ത്‌

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്. തൊടുപുഴയിൽ 'പീസ്' എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു അനിൽ. ക്രിസ്മസ് ദിനത്തിൽ ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാൽ ലൊക്കേഷന് അടുത്തുള്ള മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപെടുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.





തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്