ആപ്പ്ജില്ല

'ശബരിമല പ്രശ്‌നങ്ങൾക്ക് കാരണക്കാരൻ ഒരേയൊരാൾ മാത്രം! അമ്മമാരുടെ കണ്ണുനീരാണ് പിണറായി വിജയന്‍റെ ഇന്നത്തെ അവസ്ഥക്ക് കാരണം' : തുറന്നടിച്ച് നടൻ ദേവൻ

മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് നടൻ ദേവൻ. പിണറായി വിജയൻ അധികാരത്തിലേറുമ്പോൾ ഉണ്ടായിരുന്ന വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് ദേവൻ ആരോപിച്ചു

Samayam Malayalam 21 Nov 2020, 5:08 pm
Samayam Malayalam actor devan criticises pinarayi vijayan and left government on the onset of formation of his new political party
'ശബരിമല പ്രശ്‌നങ്ങൾക്ക് കാരണക്കാരൻ ഒരേയൊരാൾ മാത്രം! അമ്മമാരുടെ കണ്ണുനീരാണ് പിണറായി വിജയന്‍റെ ഇന്നത്തെ അവസ്ഥക്ക് കാരണം' : തുറന്നടിച്ച് നടൻ ദേവൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ട ചങ്കല്ല, കരുണയുള്ള നല്ലൊരു ഹൃദയമാണ് വേണ്ടതെന്ന് നടന്‍ ദേവന്‍. നവ കേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്തെത്തിയ ദേവന്‍ 'സമയം മലയാളത്തിന്' നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

​വിശ്വാസം തകർത്തു

പിണറായി അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തു. പിണറായി വിജയന്‍ സംസ്ഥാനത്തെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും. പിണറായി വിജയന്റെ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മലയാളികളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചുവെന്നും ദേവന്‍ അഭിപ്രായപ്പെട്ടു.

​ശബരിമല വിഷയത്തിന് കാരണക്കാരൻ ഒരാൾ മാത്രം

'വളരെ ശക്തനായ രാഷ്ട്രീയനേതാവാണ് പിണറായി. പക്ഷേ മുഖ്യമന്ത്രി എന്ന നിലയില്‍ തികഞ്ഞ പരാജയമായി. അധികാരമേറ്റപ്പോള്‍ ഇടത് സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ ആ വിശ്വാസം തകര്‍ന്നു. ശബരിമല വിഷയത്തോടെയാണ് ജനങ്ങള്‍ക്ക് അത് മനസിലായിലായത്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ പിണറായി മാത്രമാണ്. ശബരിമല വിഷയത്തില്‍ ഒരുപാട് അമ്മമാരുടെ കണ്ണുനീര്‍ വീഴ്ത്തിയതാണ് ഇന്ന് പിണറായിക്കും പാര്‍ട്ടിക്കും സര്‍ക്കാരിനും ഉണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. പിണറായി വിജയന് ഇരട്ട ചങ്കല്ല, കരുണയുള്ള നല്ലൊരു ഹൃദയമാണ് വേണ്ടത്'. ദേവന്‍ പറഞ്ഞു.

​നവ കേരള പീപ്പിള്‍സ് പാര്‍ട്ടി

അതേസമയം, സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ദേവന്‍ പറഞ്ഞു. നവ കേരള പീപ്പിള്‍സ് പാര്‍ട്ടി നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലെങ്കിലും സമാന ചിന്താഗതിയുള്ളവര്‍ക്ക് പിന്തുണ നല്‍കുമെന്നും ദേവന്‍ പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷമായി കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായി പഠിച്ചുകൊണ്ടിരിക്കുകയാണ്.

​പാർട്ടിക്ക് വലിയ പിന്തുണ

തന്‍റെ രാഷ്ട്രീയപാര്‍ട്ടിക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയൊരു സ്‌പേസ് ഉണ്ടെന്നും യുവാക്കളുടെയും നിഷ്പക്ഷരായ ഒരുപാട് ആളുകളുടെയും പിന്തുണ പാര്‍ട്ടിക്ക് ഉണ്ടെന്നും ദേവന്‍ പറഞ്ഞു.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങി. സാമ്പത്തികമായി സഹായിക്കാന്‍ ഒരുപാട് പേര്‍ ഉണ്ടെങ്കിലും ചെറിയ സഹായങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത് എന്നും ദേവന്‍ പറഞഅഞു.

​ഫണ്ട് സ്വയം കണ്ടെത്തണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സ്വയം ഫണ്ട് കണ്ടെത്തണം. ചെലവ് ചുരുക്കിയാകണം പ്രചരണം. ഫ്ലക്‌സ് അടിച്ച് വച്ചുള്ള പ്രചരണത്തിന് പകരം ജനഹൃദയങ്ങളില്‍ കയറിക്കൂടിയുള്ള പ്രചരണമാണ് സ്ഥാനാര്‍ത്ഥികള്‍ നടത്തേണ്ടത് എന്നു ദേവന്‍ പറയുന്നു.

​ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'നവകേരള പീപ്പിള്‍സ് പാര്‍ട്ടി'യെന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ദേവന്‍ പതാക പ്രഖ്യാപന പ്രചാരണ യാത്രക്ക് കഴിഞ്ഞയാഴ്ച തുടക്കമിട്ടിരുന്നു. 'നവ കേരളം പതാക പ്രഖ്യാപന പ്രചാരണ യാത്ര 'കേരളം പീപ്പിള്‍സ് പാര്‍ട്ടി'' എന്ന കുറിപ്പോടു കൂടി ദേവന്‍ പങ്കുവെച്ച പ്രചാരണ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്