ആപ്പ്ജില്ല

താങ്കള്‍ സംഘിയാണോ?; മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മാസ് മറുപടി നൽകി നടന്‍ കൃഷ്ണകുമാർ

തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. പ്രചാരണത്തിൽ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങളും പ്രസംഗങ്ങളും കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.

Samayam Malayalam 3 Dec 2020, 8:40 pm
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് വേണ്ടി ഓടിനടന്ന് വോട്ടുപിടിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. ഓരോ ദിവസവും താന്‍ പങ്കെടുക്കുന്ന പരിപാടികളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് അണികള്‍ക്കിടയില്‍ വന്‍ ആവേശമാണ് താരം ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ബിജെപിക്കായി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടത്തിയതോടെ 'സംഘി' എന്ന വിമര്‍ശനവും കൃഷ്ണകുമാറിനെതിരെ ഉയര്‍ന്നു.
Samayam Malayalam actor krishnakumar gives stunning reply to question whether he is a sanghi
താങ്കള്‍ സംഘിയാണോ?; മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മാസ് മറുപടി നൽകി നടന്‍ കൃഷ്ണകുമാർ



Video-താങ്കള്‍ സംഘിയാണോ ? കൃഷ്ണകുമാറിന്‍റെ മാസ് മറുപടി

താരപ്രചാരകനായി കൃഷ്ണകുമാർ

തിരുവനന്തപുരത്ത് എൻഡിഎ മുന്നണിയുടെ താരപ്രചാരകനാണ് ഇത്തവണ കൃഷ്ണകുമാർ. കൃഷ്ണകുമാറിന്‍റെ പ്രസംഗങ്ങളും പ്രചാരണചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. തിരുവനന്തപുരത്ത് ബിജെപി പരിപാടികളില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ കൃഷ്ണകുമാറിന് സാധിക്കുന്നുണ്ട്. പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന പ്രസംഗമാണ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഓരോ ദിവസവും പങ്കെടുക്കുന്ന പരിപാടികള്‍ കൃഷ്ണകുമാര്‍ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.

ബിജെപിയും എൽഡിഎഫും

തിരുവനന്തപുരത്ത് ഇത് വരെ ബിജെപിയും എൽഡിഎഫും മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് കൃഷ്ണകുമാർ സമയം മലയാളത്തോട് പറഞ്ഞു. എന്നാൽ, കോൺഗ്രസിനും യുഡിഎഫിനും ശക്തമായ പോരാട്ടം പോലും കാഴ്ചവയ്ക്കാന്‍ ആകാത്ത സ്ഥിതിയാണുള്ളത്. ഇത് നീക്കുപോക്കുകളുടെ ഭാഗമായാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. കൂടാതെ, തദ്ദേശ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഏറ്റവും നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്നങ്ങൾ സ്വാഭാവികം

(ചിത്രം കടപ്പാട്: Krishna Kumar/ Facebook)

സിനിമയിൽ ആയാലും പാർട്ടിയിൽ ആയാലും പ്രശ്നങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പാർട്ടികളുടെ പ്രാരംഭ ഘട്ടത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ, ബിജെപിയിലെ ഉൾപ്പോര് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് കൃഷ്ണകുമാറിന്‍റെ അഭിപ്രായം. സിപിഎമ്മുമായി താരതമയം ചെയ്യുകയാണെങ്കിൽ ബിജെപിയിൽ വലിയ പ്രശ്‌നങ്ങൾ ഇല്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

താങ്കൾ സംഘിയാണോ?

(ചിത്രം കടപ്പാട്: Krishna Kumar/Facebook)


'സമയം മലയാള'ത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരത്തിന്‍റെ മറുപടി ഇങ്ങനെ: സംഘി എന്നതിന്‍റെ അര്‍ത്ഥം തനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. സംഘം ചേരുന്നതില്‍ ഒരാള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത് എങ്കില്‍ താന്‍ എപ്പോഴും സംഘത്തിലാണ്. ഞാന്‍ പണ്ടേ ആര്‍എസ്എസ് അംഗമാണ്. ആര്‍എസ്എസില്‍ നിന്ന് വന്ന ഒരാളാണ് താന്‍. നെഗറ്റീവ് കമന്‍റുകളില്‍ താന്‍ തകരില്ല. ഓരോരുത്തര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ബിജെപി നേടും

(ചിത്രം കടപ്പാട് : Krishna Kumar/ Facebook)

ഇത്തവണ തിരുവനന്തപുരത്ത് അതി ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. 'നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും' എന്ന് 100 ശതമാനം ഉറച്ചുവിശ്വസിക്കുന്നു. നിഷ്പക്ഷമായ വോട്ടുകള്‍ ബിജെപിക്ക് വീഴും. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുപോലെ ബിജെപി തിരുവനന്തപുരത്ത് അധികാരത്തിലെത്തുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

2

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്