ആപ്പ്ജില്ല

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ 'ബിജെപി മേയര്‍' ഇല്ല; ഞെട്ടല്‍ മാറാതെ ബിജെപി, ചെങ്കൊടി പാറിച്ച് എല്‍ഡിഎഫ്

കോര്‍പറേഷന്‍ പിടിക്കുമെന്ന വലിയ പ്രചാരണം ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷ മേഖലകളില്‍നിന്നുള്ള വോട്ട് എല്‍ഡിഎഫിലേക്കെത്തി.

Samayam Malayalam 16 Dec 2020, 4:44 pm
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭരണം തുടരും. ശക്തമായ മുന്നേറ്റം കാഴ്ചവച്ചെങ്കിലും, എല്‍ഡിഎഫിന്‍റെ വിജയക്കുതിപ്പ് തടയാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ 'ബിജെപി മേയര്‍' എന്ന പ്രചരണമെല്ലാം വെറുതെയായി. 52 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 35 സീറ്റുകള്‍ നേടി ബിജെപി രണ്ടാം സ്ഥാനത്തായി. 11 സീറ്റുകള്‍ നഷ്ടമായ യുഡിഎഫിന് ആകെ 10 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 3 സ്വതന്ത്ര സ്ഥാനാര്‍ഥികളും ജയിച്ചു.
Samayam Malayalam bjp had a shocking failure at thiruvananthapuram and party workers not ready to accept it
പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ 'ബിജെപി മേയര്‍' ഇല്ല; ഞെട്ടല്‍ മാറാതെ ബിജെപി, ചെങ്കൊടി പാറിച്ച് എല്‍ഡിഎഫ്


​മത്സരം നടന്നത് എല്‍ഡിഎഫും ബിജെപി സഖ്യവും തമ്മില്‍

ശക്തമായ ത്രികോണ മത്സരത്തിന്‍റെ പ്രതീതി പ്രചാരണ ഘട്ടത്തില്‍ ഉടനീളം ഉണ്ടായിരുന്നെങ്കിലും വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ തുടക്കം മുതല്‍ എല്‍ഡിഎഫും ബിജെപി സഖ്യവും തമ്മിലായിരുന്നു മത്സരം. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ക്കേ തന്നെ എല്‍ഡിഎഫ് ലീഡ് നിലനിര്‍ത്തി. ഇടയ്ക്ക് ബിജെപി മുന്നിലെത്തിയെങ്കിലും വൈകാതെ തന്നെ എല്‍ഡിഎഫ് ഭൂരിപക്ഷം തിരിച്ചുപിടിച്ചു.

​പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം തിരിച്ചടിയായി

കോര്‍പറേഷന്‍ പിടിക്കുമെന്ന വലിയ പ്രചാരണം ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷ മേഖലകളില്‍നിന്നുള്ള വോട്ട് എല്‍ഡിഎഫിലേക്കെത്തി. ഭരണം പിടിക്കാനായില്ലെങ്കിലും കോര്‍പറേഷനില്‍ ബിജെപി സഖ്യം വീണ്ടും ശക്തി തെളിയിച്ചു. നഗരമേഖലകളിലെ ശക്തികേന്ദ്രങ്ങളില്‍ സ്വാധീനം നിലനിര്‍ത്തിയതോടൊപ്പം എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലെ സീറ്റും സ്വന്തമാക്കി. ന്യൂനപക്ഷവോട്ടുകളില്‍ കൂടുതലും എല്‍ഡിഎഫിനു കിട്ടിയതോടെ ഭരണംപിടിക്കാനായില്ല. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളും ചില മേഖലകളില്‍ തിരിച്ചടിയായി.

​യുഡിഎഫിന് വന്‍ തിരിച്ചടി

വലിയ തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്. ന്യൂനപക്ഷ മേഖലകളില്‍നിന്നുള്ള വോട്ട് എല്‍ഡിഎഫിലേക്കെത്തി. ഈ വോട്ടുകള്‍ ലഭിക്കുമെന്ന യുഡിഎഫ് പ്രതീക്ഷകള്‍ വിലപ്പോയില്ല. തീരദേശമേഖലയില്‍ പലയിടത്തും നേട്ടമുണ്ടാക്കാന്‍ കഴിയാത്തതും, താഴേത്തട്ടിലെ സംഘടനാ ദൗര്‍ബല്യവും ഐക്യജനാധിപത്യ മുന്നണിക്ക് തിരിച്ചടിയായി മാറുകയായിരുന്നു. കഴിഞ്ഞ തവണത്തെ പ്രകടനത്തിനൊപ്പമെത്താന്‍ പോലും കഴിയാതെ യുഡിഎഫ് എന്‍ഡിഎയ്ക്കും പിന്നിലായത് കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്ത് വിവാദം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചാരണം യുഡിഎഫിന് കാര്യമായ ഗുണമുണ്ടാക്കിയില്ലെന്നാണ് പരാജയത്തില്‍ നിന്ന് വ്യക്തമാകുന്നത്.

​മേയര്‍ സ്ഥാനാര്‍ത്ഥിയുടെ പരാജയം

അതേസമയം മുന്‍ മേയറും മേയര്‍ സ്ഥാനാര്‍ത്ഥികളായി കണക്കാക്കിയിരുന്നവരുടെയും പരാജയം എന്‍ഡിഎഫിന് തിരിച്ചടിയായി. കരിക്കകം വാര്‍ഡില്‍ മേയര്‍ കെ ശ്രീകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥി ടിജി കുമാരനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എസ് പുഷ്പലത, പ്രൊഫസര്‍ എജി ഒലീന എന്നിവരും തോറ്റു. നെടുങ്കാട് വാര്‍ഡില്‍ നിന്നാണ് പുഷ്പലത പരാജയപ്പെട്ടത്. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ കുന്നുകുഴി വാര്‍ഡിലാണ് ഒലീന തോറ്റത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്