ആപ്പ്ജില്ല

തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഈ അമ്മായിയമ്മയും മരുമകളും

അമ്മായിയമ്മ നെടുമങ്ങാട് നഗരസഭയിലേക്കും മരുമകള്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലേക്കുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. വിജയ പ്രതീക്ഷയിലാണ് ഇരുവരും

Samayam Malayalam 16 Nov 2020, 1:15 pm
തിരുവനന്തപുരം: അമ്മായിയമ്മയും മരുമകളും തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു പൊരുതുന്നു. പക്ഷേ ഒരേ പാര്‍ട്ടിക്ക് വേണ്ടി രണ്ട് വാര്‍ഡുകളിലാണ് ഇവരുടെ പോരാട്ടം എന്നുമാത്രം. അമ്മായിയമ്മ നെടുമങ്ങാട് നഗരസഭയിലേക്കും മരുമകള്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലേക്കുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. അമ്മായിയമ്മ, ചുള്ളിമാനൂര്‍ ഐഎസ്ആര്‍ഒ ജംക്ഷന്‍ തിരുവാതിരയില്‍ എന്‍.ഗീതാദേവി നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാര്‍ഡില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ഉഴമലയ്ക്കല്‍ പഞ്ചായത്ത് പരുത്തിക്കുഴി വാര്‍ഡില്‍ നിന്നാണ് മകന്‍ എസ്ജി അനുരാഗിന്റെ ഭാര്യ വി കൃഷ്‌ണേന്ദു മത്സരിക്കുന്നത്.
Samayam Malayalam both daughter in law and mother in law are candidates for nedumangad local body election
തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഈ അമ്മായിയമ്മയും മരുമകളും


അമ്മായിയമ്മ മരുമകള്‍ പോരാട്ടം

എന്‍. ഗീതാദേവി മുമ്പ് ഒരുതവണ കൗണ്‍സിലര്‍ ആയിരുന്നുവെങ്കില്‍ കന്നി അങ്കത്തിന് ഇറങ്ങുകയാണ് മരുമകള്‍. എല്‍ഡിഎഫ് കോട്ട ആയിരുന്ന നെടുമങ്ങാട് നഗരസഭ പതിനാറാം കല്ല് വാര്‍ഡ് 2010ലെ കന്നി അങ്കത്തില്‍ തന്നെ പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് എന്‍. ഗീതാദേവി ഇത്തവണയും പോരിനിറങ്ങുന്നത്. ഇടതുപക്ഷ കോട്ട പിടിച്ചെടുക്കാന്‍ തന്നെയാണ് വി.കൃഷ്‌ണേന്ദുവിന്റെയും പോരാട്ടം. പരുത്തിക്കുഴി വാര്‍ഡ് പിടിച്ചെടുക്കും എന്ന പൂര്‍ണ്ണ വിശ്വാസത്തിലാണ് മത്സരിക്കുന്നതെന്ന് വി.കൃഷ്‌ണേന്ദു പറയുന്നു.

ആത്മവിശ്വാസത്തില്‍ ഇരുവരും

കന്നി അങ്കമാണെങ്കിലും അമ്മായിയമ്മയില്‍ നിന്നും പഠിച്ച രാഷ്ട്രീയ പാഠങ്ങള്‍ എല്ലാം പയറ്റിയാണ് കൃഷ്‌ണേന്ദുവിന്റെ വോട്ട് പിടിത്തം. പ്രവാസിയായ കൃഷ്‌ണേന്ദുവിന്റെ ഭര്‍ത്താവ് എസ്.ജി.അനുരാഗ് തെരഞ്ഞെടുപ്പ് അടുത്തതോടെ ലീവ് എടുത്ത് നാട്ടില്‍ എത്തിയിരിക്കുകയാണ്. അമ്മായിയമ്മ മരുമകള്‍ പോരാട്ടം വ്യത്യസ്ത വാര്‍ഡുകളില്‍ ആയതുകൊണ്ട് പകുതി ആശ്വാസം എന്ന് അനുരാഗ് പറയുന്നു.

പിന്തുണച്ച് അനുരാഗ്‌

ക്വാറന്റീന്‍ കഴിഞ്ഞാല്‍ അമ്മക്കും ഭാര്യക്കും വേണ്ടി വോട്ട് ചോദിച്ചിറങ്ങണം. രണ്ടുപേര്‍ക്കും വേണ്ടി രണ്ടിടത്തും കൃത്യമായി വോട്ട് ചോദിച്ച് എത്തിയില്ലെങ്കില്‍ കുടുംബ പോരാകുമല്ലോ എന്ന് അനുരാഗ് പറയുന്നു. എന്തായാലും ജനവിധി വരുമ്പോള്‍ അമ്മയും ഭാര്യയും വിജയിക്കുമെന്നാണ് അനുരാഗിന്റെ വാദം. തിരുവനന്തപുരത്ത് വാശിയേറിയ പ്രചാരണത്തിലാണ് മുന്നണികള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി എല്‍ഡിഎഫും ബിജെപിയും മുന്നോട്ട് പോയെങ്കിലും യുഡിഎഫില്‍ തര്‍ക്കം തുടരുകയാണ്‌

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്