ആപ്പ്ജില്ല

കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സിപിഎം; ബിജെപിയില്‍ നിന്ന് രാജിവെച്ചവര്‍ക്ക് സ്വീകരണം, ചടങ്ങില്‍ പങ്കെടുത്തവരില്‍ എംഎല്‍എയും

നൂറിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് ആരോപണം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം നടക്കുന്ന വിവരം പോലീസിനെ അറിയിച്ചിട്ടും അവര്‍ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.

| Edited by Samayam Desk | Lipi 6 Aug 2020, 8:30 pm
തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെയും നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍റെയും നേതൃത്വത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പൊതുയോഗം നടത്തിയതായി ആക്ഷേപം. ബിജെപിയില്‍ നിന്ന് സിപിഎമ്മിലെത്തിയവര്‍ക്ക് സ്വീകരണമൊരുക്കാന്‍ കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോട്ട് നടന്ന സമ്മേളനമാണ് വിവാദത്തിനിടയാക്കിയത്.
Samayam Malayalam CPM Violated Covid Instructions in Thiruvananthapuram


Also Read: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

നൂറിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് ആരോപണം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം നടക്കുന്ന വിവരം പോലീസിനെ അറിയിച്ചിട്ടും അവര്‍ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമ്മേളനം നടത്തിയെന്ന ആരോപണം എംഎല്‍എ നിഷേധിച്ചു. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെയാണ് യോഗം നടത്തിയതെന്നും മറ്റെല്ലാം വെറും ആരോപണം മാത്രമാണെന്നും എംഎല്‍എ പറഞ്ഞു.

Also Read: കനത്ത മഴ...നിലമ്പൂര്‍ മുണ്ടേരിയിലെ ആദിവസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു!

ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത് 21 പേര്‍. പരിപാടിയില്‍ പങ്കെടുത്തത് മുപ്പതുപേര്‍ മാത്രമെന്നും പാര്‍ട്ടി നേതൃത്വം വിശദീകരിക്കുന്നു. സമീപത്ത് നോക്കി നില്‍ക്കുന്നത് ബിജെപി പരിപാടിയില്‍ പങ്കെടുത്തവരെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു. പാറശാല, ചെങ്കല്‍ പ്രദേശങ്ങളില്‍ കൊവിഡ് ക്‌ളസ്റ്ററുകള്‍ രൂപപ്പെടുവുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാണ്. ഇത് ലംഘിച്ചാണ് സിപിഎം പരിപാടി നടത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്