ആപ്പ്ജില്ല

ഫോട്ടോഷൂട്ടിന് ഇനി ലൊക്കേഷൻ തേടി അലയേണ്ട, കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ റെഡി; വൈറൽ ചിത്രങ്ങൾ കാണാം

കെഎസ്‌ആർടിസിയുടെ ഏറ്റവും പുതിയ പദ്ധതി ശ്രദ്ധേയമാകുന്നു. നിശ്ചിത തുക വാടക നൽകിയാൽ ഡബിൾ ഡക്കർ ബസ് സേവ് ഡി ഡേറ്റ് ഫോട്ടോഷൂട്ടിനും ബർത്ത്ഡേ പാർട്ടികൾക്കും ഉപയോഗിക്കാം.

Lipi 29 Oct 2020, 9:56 am
തിരുവനന്തപുരം: സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിന് ഇനി ലൊക്കേഷന്‍ തേടി അലയേണ്ടതില്ല. തിരുവനന്തപുരം കെഎസ്ആര്‍ടിസിയിലേയ്ക്ക് ഒന്ന് വിളിച്ചാല്‍ മതി. ഡബിള്‍ ഡക്കറില്‍ രാജകീയമായി തന്നെ ഫോട്ടോ ഷൂട്ട് നടത്താം. എട്ട് മണിക്കൂറിന് 4000 രൂപ വാടക നല്‍കി 50 കിലോമീറ്റര്‍ ദൂരത്തില്‍ ഈ സര്‍വീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകള്‍ക്ക് അധിക വാടകകൂടി നല്‍കണം. ഡിസംബര്‍ വരെയാണ് ഈ ഡിസ്‌കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
Samayam Malayalam ksrtc photo shoot
ഡബിൾ ഡെക്കറിൽ ഫോട്ടോഷോട്ടും


കെഎസ്ആർടിസി ഡബിൾ ഡെക്കറിൽ ഫോട്ടോഷൂട്ട്


കെഎസ്ആർടിസി ഡബിൾ ഡെക്കറിൽ ഫോട്ടോഷൂട്ട്


കെഎസ്ആർടിസി ഡബിൾ ഡെക്കറിൽ ഫോട്ടോഷൂട്ട്

" />
ഏജന്റുമാര്‍ക്കും ബുക്ക് ചെയ്യുന്നവര്‍ക്കും പ്രത്യേക കമ്മിഷന്‍ വ്യവസ്ഥയില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് ഇതര വരുമാന വര്‍ദ്ധനവിന് വേണ്ടിയാണ് ഇത്തരം പദ്ധതി കെ.എസ്.ആര്‍.ടി.സി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഈ ബസില്‍ വിവാഹ പ്രീവെഡിംഗ്, പോസ്റ്റ് വെഡിംഗ് ഷൂട്ടുകള്‍ക്കും, ബര്‍ത്ത്‌ഡേ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും വാടകയ്ക്ക് നല്‍കും. ബസിന്റെ രണ്ടാം നിലയില്‍ ആഘോഷങ്ങള്‍ക്കും താഴത്തെ നിലയില്‍ കുടുംബങ്ങളോടൊപ്പമുള്ള യാത്രയ്ക്കുമാണ് അവസരം. ലണ്ടനിലെ ആഫ്ടര്‍ നൂണ്‍ ടീ ബസ് ടൂറിന്റെ മാതൃകയിലാണ് കെ.എസ്.ആര്‍.ടി.സി പദ്ധതി നടപ്പാക്കുന്നത്.

കെഎസ്ആർടിസി ഡബിൾ ഡെക്കറിൽ ഫോട്ടോഷൂട്ട്


കെഎസ്ആർടിസി ഡബിൾ ഡെക്കറിൽ ഫോട്ടോഷൂട്ട്


കെഎസ്ആർടിസി ഡബിൾ ഡെക്കറിൽ ഫോട്ടോഷൂട്ട്



2021 ജനുവരി 18ന് വിവാഹം നിശ്ചയിച്ച വാമനപുരം സ്വദേശി ഗണേഷും ഈഞ്ചയ്ക്കല്‍ സ്വദേശി ലക്ഷ്മിയുമാണ് ഇത്തരത്തില്‍ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്. തിരുവനന്തപുരത്ത് ഇതിനകം നിരവധി ഏജന്‍സികള്‍ ഫോട്ടോ ഷൂട്ടിന് വേണ്ടി ബസ് ബുക്ക് ചെയ്ത് കഴിഞ്ഞു. വിജയകരമാകുന്ന മുറയ്ക്ക് കൊച്ചിയിലും കോഴിക്കോട്ടും കെ.എസ്.ആര്‍.ടി.സി പദ്ധതി ആരംഭിക്കും.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്