ആപ്പ്ജില്ല

ആടിയുലഞ്ഞ് കോണ്‍ഗ്രസ്; കെപിസിസി ഓഫീസില്‍ ഇന്ന് ശരിക്കും സംഭവിച്ചത്, വീഡിയോ കാണാം

കാറില്‍ വന്നിറങ്ങിയ മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരെ കണ്ട ഭാവം നടിക്കാതെ അകത്തേക്കുപോയി. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തിയതോടെ പലവിധ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.

| Edited byനവീൻ കുമാർ ടിവി | Samayam Malayalam 4 May 2021, 7:55 pm

ഹൈലൈറ്റ്:

  • മുല്ലപ്പള്ളിയെ മാറ്റണമെന്ന് എ ഗ്രൂപ്പ് പരസ്യമായി ആവശ്യപ്പെടുമെന്നാണ് വിവരം.
  • മുല്ലപ്പള്ളിക്ക് പകരം കെ സുധാകരന്‍ പാര്‍ട്ടി അധ്യക്ഷനാകാനാണ് സാധ്യത.
  • തിരുവഞ്ചൂര്‍ രാധാകൃഷ്ണനായി എ ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും വിഡി സതീശന്‍ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്റിനെ അറിയിച്ചെന്ന വാര്‍ത്ത വന്നതോടെ മാധ്യമശ്രദ്ധ മുഴുവന്‍ കെപിസിസി ആസ്ഥാനത്ത്. ക്യാമറാക്കണ്ണുകളെല്ലാം മുല്ലപ്പള്ളിയുടെ നേരെ.
Also Read: കല്യാശേരിയില്‍ വിജിന്‍ നേടിയത്റെ ക്കോര്‍ഡ് ഭൂരിപക്ഷം;കണക്കുകള്‍ ഇങ്ങനെ...

കാറില്‍ വന്നിറങ്ങിയ മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരെ കണ്ട ഭാവം നടിക്കാതെ അകത്തേക്കുപോയി. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തിയതോടെ പലവിധ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്നും നാളെ 11 മണിക്ക് എല്ലാം പറയാമെന്നും പറഞ്ഞ് കെ മുരളീധരന്‍ തിരിച്ചുപോയി.

പിന്നീടെത്തിയ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എപി അനില്‍കുമാര്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസില്‍ അക്കോമഡേഷന്‍ പൊളിറ്റിക്‌സ് അവസാനിപ്പിക്കണം. ഇഷ്ടക്കാരെ ഇഷ്ടമുള്ള ഇടങ്ങളില്‍ തിരുകി കയറ്റുന്നത് അവസാനിപ്പിച്ചേ പറ്റൂ. കോണ്‍ഗ്രസ് ഇനിയും ഇങ്ങനെ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നായിരുന്നു അനില്‍കുമാറിന്റെ നിലപാട്.

Also Read: "ബിജെപി 15 വര്‍ഷം പിറകോട്ട് പോയി", പ്രതികരണവുമായി പിപി മുകുന്ദന്‍, വീഡിയോ കാണാം

അതേസമയം, പരാജയത്തിന്‍റെ ഉത്തരവാദിത്തം തനിക്കെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചെങ്കിലും അധ്യക്ഷസ്ഥാനം സ്വയം ഒഴിയില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി. ഉചിതമായ തീരുമാനമെടുക്കാം. തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞുപോകുന്നത് ഒളിച്ചോടുന്നതിന് തുല്യമെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് വിവരം.

അതേസമയം, മുല്ലപ്പള്ളിയെ മാറ്റണമെന്ന് എ ഗ്രൂപ്പ് പരസ്യമായി ആവശ്യപ്പെടുമെന്നാണ് വിവരം. ഇങ്ങനെ ഉറങ്ങുന്ന ഒരു കെപിസിസി പ്രസിഡന്റിനെ പാര്‍ട്ടിക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ഹൈബി ഈഡന്‍ എംപി തന്നെ പരസ്യവിമര്‍ശനം തുടങ്ങിയിട്ടുണ്ട്. മുല്ലപ്പള്ളിക്ക് പകരം കെ സുധാകരന്‍ പാര്‍ട്ടി അധ്യക്ഷനാകാനാണ് സാധ്യത. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായി എ ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും വിഡി സതീശന്‍ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമെന്നാണ് ഐ ഗ്രൂപ്പ് ആഗ്രഹമെങ്കിലും അടിമുടി മാറ്റത്തിനൊരുങ്ങുന്ന ഹൈക്കമാന്‍ഡ് പിന്തുണക്കാനുള്ള സാധ്യതകുറവാണ്.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്