ആപ്പ്ജില്ല

ശക്തമായ മഴ.. മരം കടപുഴകി വീണു, നെടുമങ്ങാട് കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ശക്തമായ കാറ്റിലും മഴയിലും വഴിയരികിൽ നിന്ന ആഞ്ഞിലിമരം കടപുഴകി സമീപത്തെ 33 കെ. വി ടവർ ഉൾപ്പെടെ തകർത്ത് അജയകുമാറിനു മേൽ പതിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

| Edited by Samayam Desk | Lipi 6 Aug 2020, 4:23 pm
തിരുവനന്തപുരം: ശക്തമായ മഴയില്‍ മരം കടപുഴകി വീണ് നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു. നെടുമങ്ങാട് കുളപ്പട സ്വദേശി അജയന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ സ്വദേശമായ ഉഴമലയ്ക്കൽ നിന്ന് നെടുമങ്ങാടേക്ക് ഇരുചക്രവാഹനത്തിൽ ഡ്യൂട്ടിക്ക് വരും വഴിയാണ് അപകടമുണ്ടായത്.
Samayam Malayalam Heavy Rain in Nedumangad


Also Read: അർധരാത്രിയിൽ ഇന്ധനം തീർന്ന് വഴിയിലായ കാറിൽ യുവതിയുടെ പ്രസവം; പകച്ചു നിന്ന് വീട്ടുകാർ... ഒടുവിൽ തുണയായത് എസ്ഐയും പോലീസുകാരനും

ശക്തമായ കാറ്റിലും മഴയിലും വഴിയരികിൽ നിന്ന ആഞ്ഞിലിമരം കടപുഴകി സമീപത്തെ 33 കെ. വി ടവർ ഉൾപ്പെടെ തകർത്ത് അജയകുമാറിനു മേൽ പതിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരം, ഉഴമലക്കൽ കുളപ്പട പുന്നമൂട് വിളാകം എ കെ ഭവനിൽ ബാലകൃഷ്ണന്റെയും സരോജമ്മയുടെയും മകനാണ് അജയകുമാർ. കവിതയാണ് ഭാര്യ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്