ആപ്പ്ജില്ല

Venjarammoodu KSRTC Budget Trip: കരയിലൂടെയും കായലിലൂടെയും കാടിലൂടെയും ഒരു യാത്ര, കെഎസ്ആർടിസിയുടെ ഡിസംബര്‍ ബജറ്റ് ടൂറുകള്‍ പൊളിയാണ്‌

വരുമാനത്തിനപ്പുറം സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ യാത്രാനുഭവം ലഭ്യമാക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെൽ. ഡിസംബർ മാസം മികച്ച വിനോദ യാത്രാ പാക്കേജുകളാണ് വെഞ്ഞാറമൂട് ഡിപ്പോ ഒരുക്കിയിരിക്കുന്നത്. കരയും കായലും കാടും മലയും എല്ലാം ഉൾപ്പെടുത്തിയുള്ള വളരെ ആകർഷകമായ പാക്കേജുകളാണ് ഡിസംബർ മാസത്തിൽ വെഞ്ഞാറമൂട് ഡിപ്പോ തയാറാക്കിയിരിക്കുന്നത്. താങ്ങാവുന്ന ചെലവിൽ ഒരു മനോഹര ട്രിപ് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ ചോയ്സുകൾ പലതാണ്. പാക്കേജുകളും നിരക്കുകളും സമയക്രമവും തുടങ്ങി എല്ലാം അറിയാം.

Curated byനവീൻ കുമാർ ടിവി | Samayam Malayalam 28 Nov 2023, 8:36 pm

ഹൈലൈറ്റ്:

  • വെഞ്ഞാറമൂട് ഡിപ്പോ ഒരുക്കിയിരിക്കുന്നത് മികച്ച വിനോദ യാത്രാ പാക്കേജുകളാണ്.
  • ശബരിമല സീസണും പുതുവത്സര ആഘോഷവും മുന്നിൽകണ്ടാണ് ഡിസംബർ മാലസത്തെ യാത്രാ പാക്കേജുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam KSRTC Budget Tourism Trip Detals From Venjarammoodu
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സാധാരണക്കാരന് കൈയ്യിലൊതുങ്ങാവുന്ന ബജറ്റിലാണ് കെഎസ്ആർടിസി ടൂറുകൾ പ്ലാൻ ചെയ്യുന്നത്. സോളോ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്കും ഇത് പ്രയോജനകരമാണെന്നതാണ് മറ്റൊരു വസ്തുത. 2021 നവംബര്‍ 1 കേരളപ്പിറവി ദിനത്തിലാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ പ്രവർത്തനമാരംഭിച്ചത്. നഷ്ടത്തിലായിപ്പോയ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം രംഗത്തേക്കെത്തിയപ്പോള്‍ ധാരാളം വിമര്‍ശനങ്ങളും ഉയർന്നിരുന്നെങ്കിലും ഇപ്പോൾ കോടികളാണ് വരുമാനം നേടുന്നത്. ഓരോ ജില്ലയിലും ബജറ്റ് ടൂറിസം സെൽ പ്രവർത്തിക്കുന്നത്. സാധാരണക്കാരനുപോലും ഉതകുന്ന തരത്തിലുള്ള ടൂറിസം ട്രിപ്പുകൾ പ്ലാൻ ചെയ്ത് പ്രവർത്തിക്കുന്നുമുണ്ട്. വെഞ്ഞാറമൂട് ഡിപ്പോ ഒരുക്കിയിരിക്കുന്നത് മികച്ച വിനോദ യാത്രാ പാക്കേജുകളാണ്. ശബരിമല സീസണും പുതുവത്സര ആഘോഷവും മുന്നിൽകണ്ടാണ് ഡിസംബർ മാലസത്തെ യാത്രാ പാക്കേജുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഡിസംബർ അഞ്ചിനാണ് ശബരിമല യാത്ര വെഞ്ഞാറമൂടിൽനിന്നും പ്ലാൻ ചെയ്തത്. എന്നാൽ നിലവിൽ ബുക്കിങ് ഫുൾ ആണ്. വിവരങ്ങൾക മനോജ് നെല്ലനാട് 9447501392, നിതിൻ 9746865116, കണ്ണൻ 9747850344, രാജേഷ് 9447324718 എന്നിവരുമായി ബന്ധപ്പെടാം. ഡിസംബർ 5, 16, 27 തീയ്യതികളിലാണ് ഗവി- പരുന്തുംപാറ യാത്രകൾ കെഎസ്ആർടിസി ഡിപ്പോയിൽനിന്നും പുറപ്പെടുന്നത്. 27ലെ ബുക്കിങ് ഇതിനകം ഫിൽ ആയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.രാവിലെ 4.45നാണ് ബസ് പുറപ്പെടുക. പത്തനംതിട്ടയിൽനിന്നാണ് പ്രഭാത ഭക്ഷണം. അവിടെനിന്ന് ഗവി, പരുന്തുംപാറ. രാത്രി 11 മണിയോടെ വെഞ്ഞാറമൂടിൽ തിരിച്ചെത്തും. പ്രവേശന ഫീ, ബോട്ടിങ്, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 1,750 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് മനോജ് നെല്ലനാട് 9447501392, അജിംഷാ 9605732125, രാജേഷ് 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.



ഡിസംബർ 09, 23 തീയതികളിലാണ് മൂന്നാർ-മാമലക്കണ്ടം ദ്വിദിന യാത്രകൾ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് യാത്ര തിരിക്കുക. മാമലക്കണ്ടം വഴി മൂന്നാറിലേക്ക് വനപാതയിലൂടെ ജംഗിൾ സഫാരിയാണ് ഈ യാത്രയുടെ ഒരു സവിശേഷത. രാവിലെ മൂന്നാറിലെത്തും. പകൽ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദശിക്കും. രാാത്രി കെഎസ്ആർടിസി എസി സ്ലീപ്പറിൽ സ്റ്റേ. രണ്ടാം ദിവസവും മൂന്നാറിൽ കറങ്ങും. വൈകുന്നേരത്തോടെ മൂന്നാറിൽനിന്നും മടങ്ങും. ഓരോ ട്രിപ്പിലും 50 സീറ്റുകളാണുള്ളത്. എഫ് പി ബസാണ്. ബുക്കിങ്ങിന് ഷഹീർ എം 94470 05995, മനോജ് പി 97470 72864, അനൂപ് കെസി 9495297715, രാജേഷ് 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഡിസംബർ 10, 24 തീയതികളിലാണ് അടവി, കുംഭാവുരുട്ടി യാത്ര. ഞായറാഴ്ചകളിലാണ് യാത്ര പുറപ്പെടുന്നത്. പുലർച്ചെ 5.30ന് കെഎസ്ആ‍ടിസി ബസ് സ്റ്റാൻ്റിൽനിന്നും പുറപ്പെടും. അടവി കുട്ടവഞ്ചി യാത്ര, കോന്നി ആനക്കൊട്ടിൽ, അച്ചൻകോവിൽ, കുംഭാവുരുട്ടി വെള്ളച്ചാട്ടം എന്നിവയാണ് യാത്രയിൽ ഉൾപ്പെടുന്നത്. രാത്രി 8.30ഓടെയാണ് തിരിച്ചെത്തുക. 600 രൂപയാണ് ബസ് നിരക്ക്. മറ്റു ചെലവുകൾ ഉൾപ്പെടില്ല. ഒരു യാത്രയിൽ 50 സീറ്റുകളാണുള്ളത്. ബുക്കിങ്ങിന് അനീഷ് ആർബി 94460 72194, രാജേഷ് 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഡിസംബർ 17 ഞായർ രാവിലെ 06.30നാണ് പൊൻമുടി യാത്ര പുറപ്പെടുന്നത്. പ്രകൃതിസുന്ദരവും ശാന്തവുമായ പൊന്മുടിയിലേക്കുള്ള റോഡ് യാത്ര ഈ യാത്രയിൽ വാഴ്വാന്തോൾ വെള്ളച്ചാട്ടവും കാണാം. രാത്രി 8 മണിയോടെ തിരിച്ചെത്തും. വാഴ്‌വാന്തോൾ പ്രവേശന ഫീ ഉൾപ്പെടെ 780 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് അജിംഷാ 9605732125, രാജേഷ് 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

മണ്ണാറശാല യാത്ര ഡിസംബർ 17 ഞായർപുലർച്ചെ5 മണിക്കാണ് തിരിക്കുന്നത്. കൊട്ടാരക്കര ഗണപതി ക്ഷേത്രം, വെട്ടിക്കവല ദേവി ക്ഷേത്രം, വെട്ടികോട് നാഗരാജ ക്ഷേത്രം, ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, കാട്ടിൽമേക്കതിൽദേവി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം കഴിഞ്ഞ്, ഏകദേശം 9.30ഓടെ തിരിച്ചു വെഞ്ഞാറമൂട് എത്തും. 590 രൂപയാണ് യാത്രാ നിരക്ക് ബുക്കിങിനായി മനോജ് നെല്ലനാട് 9447501392, നിതിൻ 9746865116, കണ്ണൻ 9747850344, രാജേഷ് 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഡിസംബർ 26 ചൊവ്വാഴ്ചയാണ് ബോട്ട് യാത്ര ഉൾപ്പെടുന്ന ഈ കെഎസ്ആർടിസി സീ അഷ്ടമുടി ടൂർ. രാവിലെ 8 മണിക്ക് തിരിച്ച് രാത്രി 8 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് കെഎസ്ആർടിസി യാത്ര ക്രമീകരിച്ചിരിക്കുന്നത്. അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള അഞ്ച് മണിക്കൂർ ജലഗതാഗത വകുപ്പിന്റെ ബോട്ടിലാണ് യാത്രയാണ് ഈ പാക്കേജിന്റെ ഹൈലൈറ്റ്. കൂടെ സാമ്പ്രാണിക്കോടി തുരുത്തിലും ഇറങ്ങാം. അഡ്വഞ്ചർ പാർക്കും കൊല്ലം ബീച്ചും ഉൾപ്പെടും. രാജധാനി ബസിലാണ് യാത്ര പുറപ്പെടുക. ബുക്കിങ്ങിന് ജയലക്ഷ്മി 8590356071, കണ്ണൻ 9747850344, രാജേഷ് 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ഡിസംബർ 27 ബുധനാഴ്ചയാണ് തിരുവൈരാണിക്കുളം തീർത്ഥാടന യാത്ര. ബുക്കിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്. പുലർച്ചെ 3.30ന് വെഞ്ഞാറമൂട് നിന്ന് യാത്രയാരംഭിക്കും. ഏറ്റുമാനൂർ, മള്ളിയൂർ, കടുത്തുരുത്തി, വൈക്കം, ചോറ്റാനിക്കര തുടങ്ങി പ്രധാന ക്ഷേത്രങ്ങളിൽ കയറും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവൈരാണിക്കുളം ക്ഷേത്രത്തിലെത്തും. രാത്രി 12 മണിയോടെ തിരിച്ചെത്തും. അത്യാവശ്യ വിവരങ്ങൾക്ക് നിതിൻ 9746865116, മനോജ് നെല്ലനാട് 9447501392, രാജേഷ് 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഡിസംബർ 28 വ്യാഴം (ബുക്കിങ് ഫുൾ), 29 വെള്ളി, 30-31 ദിവസങ്ങളിലാണ് വാഗമൺ യാത്രകൾ വെഞ്ഞാറമൂട് കെഎസ്ആർടിസി സ്റ്റാൻ്റിഷനിന്നും പുറപ്പെടുന്നത്. പുലർച്ചെ 4 മണിക്കാണ് ബസ് പുറപ്പെടുന്നത്. വാഗമൺ മൊട്ടക്കുന്ന്, പൈൻ ഫോറസ്റ്റ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. യാത്ര കഴിഞ്ഞ് രാത്രി 11.30ന് വെഞ്ഞാറമൂട് തിരിച്ചെത്തും. ഉച്ചഭക്ഷണം ഉൾപ്പെടെ 980 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് അനൂപ് ഉദിമൂട് 9947451387, മനോജ് നെല്ലനാട് 9447501392, രാജേഷ് 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്