ആപ്പ്ജില്ല

വിസ്മയങ്ങള്‍ തീര്‍ത്ത് മാജിക് പ്ലാനറ്റ്; 7 മാസത്തെ അടച്ചിടലിനുശേഷം തുറന്നു

7 മാസത്തെ അടച്ചിടലിനുശേഷം മാജിക് പ്ലാനറ്റ് തുറന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്. ഡിഫറൻ്റ് ആര്‍ട് സെൻ്ററും തുറന്നിട്ടുണ്ട്.

Lipi 5 Nov 2020, 4:58 pm
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കഴിഞ്ഞ ഏഴുമാസമായി അടച്ചിട്ടിരുന്ന മാജിക് പ്ലാനറ്റ് തുറന്നു. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് മാജിക് പ്ലാനറ്റും ഡിഫറൻ്റ് ആര്‍ട് സെൻ്ററും തുറന്നിരിക്കുന്നത്. സന്ദര്‍ശകരുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് പ്ലാനറ്റിലേയ്ക്ക് പ്രവേശിപ്പിക്കുന്നത്. സാനിറ്റൈസ് ചെയ്യുന്നതിനും കൈ കഴുകുന്നതിനുമുള്ള സൗകര്യം, ഓരോ ഷോയുടെ ഇടവേളകളിലും അണുനശീകരണം, സാമൂഹ്യ അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിട ക്രമീകരണം എന്നിവ മാജിക് പ്ലാനറ്റില്‍ ഒരുക്കിയിട്ടുണ്ട്.
Samayam Malayalam Thiruvananthapuram Magic Planet
മാജിക്ക് പ്ലാനറ്റ്


Also Read: നടൻ വിനീതിന്‍റെ ശബ്ദത്തിൽ നർത്തകിമാർക്ക് വാട്‍സാപ്പ് കോൾ, ജോലി വാഗ്ദാനം; ഡിജിപിക്ക് പരാതി നൽകി

വൈകുന്നേരം 4 മുതല്‍ 9 വരെ പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനറ്റില്‍ മുഖ്യആകര്‍ഷണം ഭിന്നശേഷിക്കുട്ടികളുടെ കലാവതരണമാണ്. തുടര്‍ന്ന് സര്‍ക്കസ് കാസില്‍, എം പവര്‍ സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ ഇന്ദ്രജാല പ്രകടനം, ഇല്യൂഷന്‍ ഷോ, ടെംപെസ്റ്റ് എന്നീ വേദികള്‍ സന്ദര്‍ശകര്‍ക്ക് ദൃശ്യവിരുന്നൊരുക്കും. വൈദ്യുത ദീപങ്ങള്‍കൊണ്ട് അലംകൃതമായ പ്ലാനറ്റ് സന്ദര്‍ശകര്‍ക്ക് പുതു അനുഭവമാണ് നല്‍കുക. മാസങ്ങള്‍ക്ക് ശേഷം കലാവതരണം നടത്താന്‍ കഴിഞ്ഞതില്‍ ഭിന്നശേഷിക്കുട്ടികള്‍ അതീവ സന്തുഷ്ടരാണ്. പാട്ടും നൃത്തവും അഭിനയവുമായി വീണ്ടും അവര്‍ അരങ്ങില്‍ നിറഞ്ഞപ്പോള്‍ സദസുകള്‍ കരഘോഷത്താല്‍ മുഖരിതമായി.

Also Read: വീട്ടിൽ ഇഡി എന്തൊക്കെ ചെയ്തു... ബിനീഷ് കോടിയേരിയുടെ ഭാര്യ പറയുന്നു!

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ഓരോ ദിവസവും പരിമിത എണ്ണം സന്ദര്‍ശകര്‍ക്ക് മാത്രമാണ് പ്രവേശനം. സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റ് വിശദാംശങ്ങള്‍ക്കുമായി 9446540395 എന്ന നമ്പരില്‍ ബന്ധപ്പെടുക. അടച്ചിടലിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ 100 ഭിന്നശേഷിക്കുട്ടികള്‍, മാജിക് പ്ലാനറ്റിലെ ജീവനക്കാര്‍ എന്നിവര്‍ ദുരിതത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് സെന്റര്‍ തുറക്കാന്‍ നിര്‍ബന്ധിതമായതെന്ന് മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.


തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്