ആപ്പ്ജില്ല

കുളത്തില്‍ കുളിക്കാനിറങ്ങി, പായലില്‍ കുരുങ്ങി യുവാവ് മുങ്ങി മരിച്ചു

കുളത്തിലിറങ്ങി നാട്ടുകാരിലൊരാള്‍ തിരഞ്ഞപ്പോള്‍ സജികുമാര്‍ ഉടുത്തിരുന്ന തോര്‍ത്തി കിട്ടി. തുടര്‍ന്ന്, നെയ്യാറ്റിന്‍കര അഗ്നിശമന സേനയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Samayam Malayalam 19 Jul 2022, 1:09 pm
തിരുവനന്തപുരം: കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് പായലില്‍ കുരുങ്ങി മുങ്ങി മരിച്ചു. തിരുവനന്തപുരം നഗരസഭയിലെ പള്ളിവിളാകം വാര്‍ഡിലെ തൊഴുക്കല്‍, കുഴിവിള, ഹാപ്പി വില്ലയില്‍ മണിയന്‍പിള്ളയുടെയും വത്സലയുടെയും മകന്‍ എം സജികുമാര്‍ (39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെ വെമ്പനിക്കര കുളത്തില്‍ ആയിരുന്നു സംഭവം.
Samayam Malayalam Death PTI


Also Read: പാകിസ്ഥാന്‍ വിവാഹസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞു അപകടം; 20 മരണം, 30 ഓളം പേരെ കാണാതായി

ആറ് മാസം മുമ്പാണ് കുളം നവീകരിച്ചത്. സജികുമാര്‍ ഞായറാഴ്ച രാവിലെ കുളിക്കാനും തുണികള്‍ നനയ്ക്കാനുമായി കുളത്തില്‍ പോയിരുന്നു. തുണികള്‍ നനച്ചുവെച്ച ശേഷം കുളിക്കുന്നതിനിടെ കുളത്തിലെ പായലില്‍ കുരുങ്ങിപ്പോകുകയായിരുന്നു. സമീപത്തുള്ളവര്‍ പരിശോധിച്ചപ്പോള്‍ കടവില്‍ തുണികള്‍ അലക്കി വെച്ചിട്ടുണ്ട്. എന്നാല്‍, സജികുമാറിനെ കണ്ടില്ല.

തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

കുളത്തിലിറങ്ങി നാട്ടുകാരിലൊരാള്‍ തിരഞ്ഞപ്പോള്‍ സജികുമാര്‍ ഉടുത്തിരുന്ന തോര്‍ത്തി കിട്ടി. തുടര്‍ന്ന്, നെയ്യാറ്റിന്‍കര അഗ്നിശമന സേനയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സജികുമാറിന് നീന്താനറിയാം. എന്നാല്‍, കുളത്തില്‍ വളര്‍ന്നു നിറഞ്ഞ പായലിന്റെ വേരുകളില്‍ കുടുങ്ങി പോകുകയായിരുന്നു.

Also Read: ഒരു ലിറ്റര്‍ ഗോമൂത്രം നാലു രൂപയ്ക്ക് വാങ്ങും, വരുമാനം കര്‍ഷകര്‍ക്ക്: പുത്തന്‍ പദ്ധതി

സജികുമാര്‍ പെയിന്റിങ് തൊഴിലാളിയാണ്. ഇയാള്‍ അവിവാഹിതനാണ്. സന്തോഷ് കുമാര്‍, സജിത മോള്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്