ആപ്പ്ജില്ല

തലസ്ഥാനത്ത് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം: 9 അംഗ സംഘം പിടിയില്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം വാടകവീട്ടിൽ പെൺവാണിഭം നടത്തിവന്ന ഒമ്പത് അംഗ സംഘം അറസ്റ്റിൽ. ഓൺലൈൻ വഴി ഇടപാട് നടത്തുന്ന സംഘത്തിലെ സ്ത്രീകൾ അടക്കമുള്ളവരാണ് പിടിയിലായത്

Lipi 13 Sept 2020, 11:26 am
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന് സമീപം വാടകവീട്ടില്‍ പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ ഒമ്പതുപേര്‍ പിടിയില്‍. കുമാരപുരം സ്വദേശി ബാലു(50), ഗൗരീശപട്ടം സ്വദേശി വിജയ് മാത്യു(24), പോത്തന്‍കോട് സ്വദേശി സച്ചിന്‍(21), വിഴിഞ്ഞം സ്വദേശി ഇന്‍ഷാദ്(22), വെങ്ങാനൂര്‍ സ്വദേശി മനോജ്(24), പ്ലാമൂട് സ്വദേശി അനന്തു(21), പൗഡിക്കോണം സ്വദേശി അമല്‍(26) എന്നിവരും ശംഖുംമുഖം, പൂന്തുറ എന്നിവിടങ്ങളിലുള്ള രണ്ട് സ്ത്രീകളുമാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്.
Samayam Malayalam medical college penvanibham
മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പെൺവാണിഭം


Also Read: വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം; അർധരാത്രി അതീവ രഹസ്യമായി തെളിവെടുപ്പ്

ഇതില്‍ ബാലുവും വിജയ് മാത്യുവും പ്രധാന നടത്തിപ്പുകാരാണെന്നും പിടിയിലായ സ്ത്രീകള്‍ ഇവരുടെ സഹായികളാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ പറഞ്ഞു. 'ലോക്കാന്റോ' എന്ന സൈറ്റുവഴി ഓണ്‍ലൈനായാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. ആര്‍സിസിയിലെ രോഗികള്‍ക്ക് മുറി വാടകയ്ക്കു കൊടുക്കാനെന്ന വ്യാജേന മെഡിക്കല്‍ കോളജിന് സമീപം എട്ടു മുറികളുള്ള രണ്ടു നില വീട് വാടകക്കെടുത്താണ് പെണ്‍വാണിഭം നടത്തിവന്നത്.

സംഘം ഇടപാടുകരോട് മെഡിക്കല്‍കോളജ് ജംഗ്ഷനില്‍ എത്തിയ ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും സംഘാംഗങ്ങള്‍ വന്നു അവരെ കൂട്ടികൊണ്ട് പോകുകയുമാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് നടത്തിയ റെയ്ഡില്‍ 80,900 രൂപയും കണ്ടെടുത്തു.

Also Read: നടിമാരുടെയും അവതാരകരുടെയും മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍; യുവാവ് അറസ്റ്റില്‍

സൈബര്‍ സിറ്റി അസി.കമ്മീഷണര്‍ അനില്‍കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് എസ്എച്ച്ഒ ഹരിലാല്‍, എസ്. ഐ പ്രശാന്ത്, പോലീസുകാരായ രഞ്ജിത്ത്, പ്രതാപന്‍, വിനീത്, സിനി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്