ആപ്പ്ജില്ല

സംസ്ഥാനകമ്മിറ്റി ഓഫീസ് നി‍ര്‍മാണത്തിന്‍റെ മറവിൽ വീട് നിർമാണം, അഴിമതി; ബിജെപി നേതാക്കൾക്കെതിരെ പോസ്റ്റർ

സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമ്മാണത്തിൻ്റെ മറവിൽ വീട് നിർമ്മിച്ച പാർട്ടിയിലെ നേതാവിനെതിരെ നടപടി വേണമെന്നതാണ് ഉയരുന്ന ആവശ്യം. ഇക്കാര്യമാണ് വിമത വിഭാഗം പോസ്റ്ററുകളിൽ വ്യക്തമാക്കിയിരിക്കുന്നത്.

Lipi 26 Sept 2022, 11:32 am

ഹൈലൈറ്റ്:

  • പാർട്ടിയിലെ നേതാവിനെതിരെ നടപടി വേണമെന്നാണ് ആവശ്യം
  • പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ ബിജെപി ഞെട്ടലോടെയാണ് നോക്കി കാണുന്നത്
  • ജെ.പി.നദ്ദക്ക് പാർട്ടിയുടെ രണ്ട് പ്രധാനപ്പെട്ട പരിപാടികളിലാണുള്ളത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തിരുവനന്തപുരത്ത് എത്തിയ ദിവസം ജില്ലയിലെ പ്രധാന നേതാക്കൾക്കെതിരെ വിമത വിഭാഗത്തിൻ്റെ പോസ്റ്ററുകൾ. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ മലയാളത്തിലും ഇംഗ്ലീഷിലുമാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പാർട്ടിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ രാവിലെയോടെ പ്രവർത്തകരെത്തി നീക്കം ചെയ്തു. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ പേരിൽ വീട് നിർമിച്ച നേതാവിനെതിരെ നടപടി വേണമെന്നതാണ് ആവശ്യം.
Also Read: ഹർത്താൽ ആഹ്വാനം ചെയ്തു മുങ്ങിയത് തീവ്രവാദ കേസുകളിലെ പ്രതികൾ; പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ എൻഐഎ നീക്കം, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

'സേവ് ബിജെപി' ഫോറം എന്ന പേരിലാണ് ബിജെപി സംസ്ഥാന - ജില്ലാ കമ്മിറ്റി ഓഫീസുകൾ സ്ഥിതി ചെയ്യുന്ന തൈക്കാട് ഭാഗത്ത് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സി ശിവൻകുട്ടി, എം ഗണേശൻ, വി വി രാജേഷ്, കരമന ജയൻ, പി.സുധീർ എന്നിവർക്കെതിരെയാണ് പോസ്റ്ററുകൾ. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമ്മാണത്തിൻ്റെ മറവിൽ വീട് നിർമ്മിച്ച പാർട്ടിയിലെ നേതാവിനെതിരെ നടപടി വേണമെന്നതാണ് ഉയരുന്ന ആവശ്യം. ഇക്കാര്യമാണ് വിമത വിഭാഗം പോസ്റ്ററുകളിൽ വ്യക്തമാക്കിയിരിക്കുന്നത്.

Also Read: 'ഇവർ ഈ ജാതിയെങ്കിൽ എൻഐഎ റെയ്ഡ് നടത്തിയതിൽ തെറ്റൊന്നുമില്ല'; പോപ്പുലര്‍ ഫ്രണ്ടിനെതിരെ എളമരം കരീം


വി.വി. രാജേഷ്, സി.ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പോസ്റ്റുകളിൽ വ്യക്തമാക്കുന്നുണ്ട്. ഇവർക്കെതിരെ പാർട്ടി തലത്തിലുള്ള അച്ചടക്കനടപടി സ്വീകരിക്കണം. സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ മറവിൽ നടത്തിയിരിക്കുന്ന അഴിമതി വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും പോസ്റ്റുകളിലുണ്ട്. അടുത്തിടെ ബിജെപി ജില്ലാ സംസ്ഥാന നേതാക്കൾക്കിടയിൽ ഉണ്ടായിരിക്കുന്ന തർക്കങ്ങൾ ഇതിലൂടെ മറ നീക്കി പുറത്തുവരികയാണ്. ദേശീയ അധ്യക്ഷൻ നഗരത്തിൽ എത്തിയ ദിവസം തന്നെ പാർട്ടി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ ബിജെപി ഞെട്ടലോടെയാണ് നോക്കി കാണുന്നത്.

അതേസമയം, തിരുവനന്തപുരത്തുള്ള ജെ.പി.നദ്ദക്ക് പാർട്ടിയുടെ രണ്ട് പ്രധാനപ്പെട്ട പരിപാടികളിലാണുള്ളത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ബിജെപി പ്രവർത്തക സമിതിയിലും വൈകിട്ട് നാല് മണിക്ക് ബിജെപി ജില്ല കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിലും അദ്ദേഹം പങ്കെടുക്കും.

Read Latest Local News and Malayalam News


തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്