ആപ്പ്ജില്ല

സ്ത്രീ തൊഴിലാളികളെ ഭീതിയിലാഴ്ത്തി പെരുമ്പാമ്പ്; വാലില്‍ തൂക്കി ചാക്കിലാക്കി 'നേതാവ്'

എസ്റ്റേറ്റില്‍ സ്ത്രീകള്‍ പണി ചെയ്തിരിക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. പേടിച്ചരണ്ട ഇവര്‍ വിളിച്ചു കൂവിയത് കേട്ട കോണ്‍ഗ്രസ് കല്ലറ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും നാട്ടുകാരനുമായ വട്ടക്കരിക്കകം ഷാനവാസ് ഓടിയെത്തുകയായിരുന്നു.

| Edited by Samayam Desk | Lipi 27 Sept 2020, 9:06 am
Samayam Malayalam tvm python
ഷാനവാസ് പെരുമ്പാമ്പിനെ പിടികൂടിയപ്പോള്‍


തിരുവനന്തപുരം: പാങ്ങോട് ഗ്രാമപഞ്ചായത്തിലെ വട്ടക്കരിക്കകം ഹില്‍വ്യൂ എസ്‌റ്റേറ്റില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. തിരുവനന്തപുരം മുട്ടത്തറ സ്വദേശിനി ഗിരിജ തന്റെ എസ്‌റ്റേറ്റില്‍ തൊഴിലാളികളെക്കൊണ്ട് പണി ചെയ്യിപ്പിക്കുന്നതിനിടെയാണ് സമീപത്തായി കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്.

പേടിച്ചരണ്ട ഇവര്‍ വിളിച്ചു കൂവിയത് കേട്ട കോണ്‍ഗ്രസ് കല്ലറ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും നാട്ടുകാരനുമായ വട്ടക്കരിക്കകം ഷാനവാസ് ഓടിയെത്തി. തൊഴിലാളികളെ പേടിപ്പിച്ച് തലങ്ങും വിലങ്ങും ഇഴഞ്ഞ് നീങ്ങുകയായിരുന്ന പെരുമ്പാമ്പിനെ ഒരു പാമ്പുപിടിത്തക്കാരന്റെ മെയ്‌വഴക്കത്തോടെ വാലില്‍ തൂക്കിയെടുത്ത ഷാനവാസ് ഒരു പ്ലാസ്റ്റിക് ചാക്കിലാക്കി.

Also Read: ഡോ. വിജയ് നായരുടെ മുഖത്തടിച്ച് ഭാഗ്യലക്ഷ്മി, കരി ഓയിലൊഴിച്ച് ദിയ സന! വീഡിയോ പുറത്ത്

തുടര്‍ന്നാണ് സ്ത്രീ തൊഴിലാളികള്‍ക്ക് ആശ്വാസമായത്. വിവരം അറിയിച്ചതനുസരിച്ച് പാലോട് റേഞ്ച് ഓഫീസില്‍ നിന്നുമെത്തിയ വനപാലകര്‍ ഇതിനെ കൊണ്ടുപോയി. പാമ്പിന് എട്ട് അടി നീളവും പത്ത് കിലോ ഭാരവും ഉണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്