ആപ്പ്ജില്ല

തെക്കൻ മേഖലയ്ക്ക് കനത്ത നാശനഷ്ടം; മഴ കൊണ്ടു പോയത് പാവം കർഷക ജീവിതങ്ങളെ, വീഡിയോ

കനത്ത മഴയില്‍ തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം. നെയ്യാറ്റിന്‍കരയിലെ കാര്‍ഷിക മേഖലയില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴ ശക്തമായതോടെ നെയ്യാറ്റിന്‍കരയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. കൊറോണയ്ക്ക് പിന്നാലെ കൃഷിനാശവും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

Samayam Malayalam 17 May 2021, 6:56 pm

ഹൈലൈറ്റ്:

  • കനത്ത മഴയില്‍ നെയ്യാറ്റിന്‍കരയില്‍ വ്യാപക കൃഷിനാശം
  • കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നത് കനത്ത നഷ്ടം
  • തീരദേശത്തും വ്യാപകമായ നഷ്ടം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും കാറ്റും കടലേറ്റവും കാരണം കേരളത്തിൻറെ തെക്ക് ഭാഗമായ നെയ്യാറ്റിൻകരയിലെ കാർഷിക മേഖലയ്ക്ക് വൻ നാശനഷ്ടം ഉണ്ടായി. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു പറ്റം മനുഷ്യജീവിതങ്ങളുണ്ട് ഈ പ്രദേശത്ത്. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിന് കീഴിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിൽ മുങ്ങി. കാർഷിക മേഖലയെ സംബന്ധിച്ച തീരാദുഃഖമാണ് ഉണ്ടായത്.

മാറി വരുന്ന കാലാവസ്ഥാ വ്യതിയാനം മൂലം തുടരെത്തുടരെ ഉണ്ടാക്കുന്ന മഴയും കാറ്റും ഇവിടുള്ള കർഷകരെ ഏറെ പ്രതിസന്ധിയിലാക്കുന്നു. വാഴ ,നെൽകൃഷി, വിവിധ തരം പച്ചക്കറികൾ , മരിച്ചിനി തുടങ്ങി വിളവെടുക്കാൻ തയ്യാറായി നിൽക്കുന്ന മിക്ക ഭക്ഷ്യവസ്തുക്കളെയും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയും കാറ്റും വിഴുങ്ങുകയായിരുന്നു.
ആർസിസിയിലെ ലിഫ്ടിൽ നിന്നും വീണു യുവതിക്ക് പരിക്ക്
കൃഷി മുഴുവൻ വെള്ളത്തിനടിയിൽ ആയതോടെ വിളവെടുക്കാൻ കഴിയാത്ത സാഹചര്യമായി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് വാഴ കൃഷിയാണ്. ശക്തമായ കാറ്റിന്റെ സ്വാധീനം കൊണ്ട് കുലച്ചുനിന്ന വാഴകൾ പോലും നിലം പതിക്കുകയായിരുന്നു.

കൊറോണ വൈറസ് വ്യാപനം കൊണ്ട് സ്തംഭിച്ച് നിൽക്കുന്ന ജന ജീവിതങ്ങൾക്കാണ് വീണ്ടും മഴയും കാറ്റും വെല്ലുവിളിയായത്. ദിനംപ്രതി വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ കൊണ്ട് ഉപജീവനം നടത്തുന്ന സാധാരണ കൃഷിക്കാർക്ക് ഈ നഷ്ടങ്ങൾ തീരാവേദനയാണ്.

തീരദേശത്തും മലയോര മേഖലയിലും ആണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത് . പലയിടത്തും മരങ്ങൾ കടപുഴകി . വ്യാപക കൃഷിനാശവും സംഭവിച്ചു. നിരവധി വീടുകൾ നശിച്ചു. നെയ്യാറ്റിൻകര താലൂക്കിലെ വിവിധ പ്രദേശങ്ങളിലായി 41 വീടുകൾ കനത്ത മഴയെ തുടർന്ന് തകർന്നു. ഇതോടെ താലൂക്കിലെ 46 സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി മാറി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്