ആപ്പ്ജില്ല

വള മോഷ്ടിച്ചെന്ന് ആരോപണം; നടുറോഡിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച് ബ്യൂട്ടി പാര്‍ലർ ഉടമ! വീഡിയോ

തിരുവനന്തപുരം ശാസ്തമംഗലത്ത് യുവതിയെ ക്രൂരമായി മർദ്ദിച്ച് ബ്യൂട്ടി പാര്‍ലർ ഉടമ. വള മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവതിയെ നടുറോഡിൽ എല്ലാവരും നോക്കിനിൽക്കെ മർദ്ദിച്ചത്.

Edited byNilin Mathews | Lipi 27 May 2022, 3:46 pm

ഹൈലൈറ്റ്:

  • മർദ്ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ്
  • യുവതിയെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു
  • കടയുടെ മുന്നിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം(Thiruvananthapuram): ശാസ്തമംഗലത്ത് വള മോഷ്ടിച്ചെന്ന് ആരോപിച്ച് നടുറോഡില്‍ യുവതിക്ക് ക്രൂര മര്‍ദനം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഒരു ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ വച്ചാണ് സംഭവം. ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയാണു യുവതിയെ കടയ്ക്കു മുന്നിലുള്ള റോഡിലിട്ടു മർദിച്ചത്. കടയുടെ മുന്നിലിരുന്നപ്പോൾ മാറിയിരിക്കാൻ ആവശ്യപ്പെട്ടെന്നും പിന്നീട് വള മോഷ്ടിച്ചെന്ന് ആരോപിച്ചു മർദിച്ചെന്നുമാണു മരുതുംകുഴി സ്വദേശിയായ യുവതി പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
വിഎസ്എസ്സിയില്‍ ജോലി വാഗ്ദാനം, തട്ടിയത് കോടികള്‍; പ്രതിയെ പൂട്ടി പോലീസ്
യുവതിയെ ഏറെനേരം ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീ മർദിക്കുന്നതു വിഡിയോയിലുണ്ട്. മ്യൂസിയം പൊലീസ് കേസെടുത്തു. കടയിൽനിന്ന് ഇറങ്ങിവന്ന രണ്ടു യുവതികൾ വഴക്കുകൂടുന്നതാണു നാട്ടുകാർ ആദ്യം കണ്ടത്. നാട്ടുകാർ ഇടപെട്ടാണു പൊലീസിനെ വിളിച്ചത്. വള മോഷ്ടിച്ചതായി പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മ്യൂസിയം പൊലീസ് കേസെടുത്തു. വിഡിയോ ദൃശ്യങ്ങൾ കണ്ട് മ്യൂസിയം പൊലീസ് സ്വമേധയായാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. പിന്നീട് പിങ്ക് പൊലീസ് യുവതിയെ കണ്ടെത്തി പരാതി എഴുതി വാങ്ങുകയായിരുന്നു.

വൈകുന്നേരം ചപ്പാത്തിയും വെജിറ്റബിൾ കറിയും, വായിക്കാൻ മാസിക; സെൽ പൂട്ടിയപ്പോൾ പി സി എതിർത്തു
കടയുടെ അടുത്തുള്ള ബാങ്കിൽ വന്നതാണെന്നു യുവതി പറയുന്നു. ബ്യൂട്ടി പാർലറിൽ കയറിയിട്ടില്ല. കുട്ടി കൂടെയുണ്ടായിരുന്നു. ബാഗിൽ കുട്ടിയുടെ യൂണിഫോമിനൊപ്പം തന്റെ പൊട്ടിയ വള വച്ചിരുന്നു. കടയ്ക്കു മുന്നിൽ ഫോൺ ചെയ്തു നിന്നപ്പോൾ ബ്യൂട്ടിപാർലർ ഉടമയും സുഹൃത്തുമെത്തി ചോദ്യം ചെയ്തു. തുടർന്ന് അവർ മർദിച്ചതായും യുവതി പറഞ്ഞു. എന്നാൽ, കടയിലേക്കു കയറിവന്നു യുവതി ഫോൺ ആവശ്യപ്പെട്ടെന്നും നൽകാത്തതിനെ തുടർന്ന് അസഭ്യം വിളിച്ചെന്നുമാണു ബ്യൂട്ടി പാർലർ ഉടമയുടെ വിശദീകരണം. മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Topic: Thiruvananthapuram News, Woman Attacked Case, Thiruvananthapuram
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്