ആപ്പ്ജില്ല

ആദ്യപൊങ്കാല പത്തിൽ പഠിക്കുമ്പോഴെന്ന് ചിപ്പി; പ്രാർത്ഥന കാര്യസാധ്യത്തിനല്ലെന്നും നടി, വീഡിയോ കാണാം

കൊവിഡ് വ്യാപനം ഉള്ളതിനാൽ കർശന നിർദേശങ്ങളാണ് ഇക്കുറി ആറ്റുകാൽ പൊങ്കാലക്ക് നൽകിയിരുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് വീടുകളിലാണ് ഇത്തവണ ഭക്തർ പൊങ്കാല ഒരുക്കിയത്.

Lipi 27 Feb 2021, 4:22 pm

ഹൈലൈറ്റ്:

  • ആദ്യ പൊങ്കാല സമർപ്പണം മുതൽ നല്ല ഓർമയെന്ന് ചിപ്പി
  • ക്ഷേത്രത്തിനടുത്തുള്ള പൊങ്കാല സമർപ്പണം മിസ് ചെയ്യുന്നുവെന്നും ചിപ്പി
  • വ്യത്യസ്തമായ അനുഭവമാണ് ഇതെന്നും ചിപ്പി കൂട്ടിച്ചേർത്തു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: പതിവ് മുടക്കാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് നടി ചിപ്പി. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വീട്ടുമുറ്റത്താണ് ഇത്തവണ ചിപ്പി പൊങ്കാല അര്‍പ്പിച്ചത്. ക്ഷേത്രമുറ്റത്ത് പൊങ്കാല ഇടുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണെന്നും ഇത്തവണ അത് നഷ്ടമായതില്‍ സങ്കടമുണ്ടെന്നും ചിപ്പി പറയുന്നു.
ആറ്റുകാൽ പൊങ്കാല ഇന്ന്; ചരിത്രത്തിലാദ്യമായി ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രം

അതേ സമയം പൊങ്കാലയുമായി ബന്ധപ്പെട്ട് തന്‍റെ പേരില്‍ വരുന്ന ട്രോളുകള്‍ ശ്രദ്ധിക്കാറുണ്ടെന്നും ചിപ്പി പറയുന്നു. ആറ്റുകാല്‍ പൊങ്കാല ഇടുന്നവരുടെ കൂട്ടത്തില്‍ വര്‍ഷങ്ങളായി കാണുന്ന മുഖമായതുകൊണ്ടാവാം ഇതെന്നും ചിപ്പി പറഞ്ഞു. ആദ്യമായി പൊങ്കാലയർപ്പിച്ച ഓർമകളും ഇക്കുറി ക്ഷേത്ര പരിസരത്ത് പൊങ്കാലയൊരുക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും ചിപ്പി കൂട്ടിച്ചേർത്തു. ഇനിയുള്ള വർഷത്തിൽഎല്ലാവർക്കും നല്ലതു വരട്ടെയെന്ന് മാത്രമാണ് പ്രാർത്ഥനയെന്നും ചിപ്പി സമയം മലയാളത്തോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്