ആപ്പ്ജില്ല

"ദേവസ്വം വകുപ്പില്‍ എന്ത് നവോത്ഥാനമാണുള്ളത്?" മുഖ്യമന്ത്രിക്കും കൊടിക്കുന്നിലിന്റെ കടുത്ത വിമർശനം, വീഡിയോ കാണാം

ത്. അദ്ദേഹമൊരു നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം ചെയ്തു കൊടുക്കണമായിരുന്നു. എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാര്‍ സിപിഎമ്മിലുണ്ട്.

Lipi 28 Aug 2021, 8:32 pm

ഹൈലൈറ്റ്:

  • മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി.
  • മുഖ്യമന്ത്രിയുടെ നവോഥാന പ്രസംഗം തട്ടിപ്പാണ്.
  • ശബരിമല വിവാദങ്ങള്‍ക്ക് ശേഷം അദ്ദഹം നവോത്ഥാന നായകനാണെന്നാണ് പറയുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. മുഖ്യമന്ത്രിയുടെ നവോഥാന പ്രസംഗം തട്ടിപ്പാണ്. ശബരിമല വിവാദങ്ങള്‍ക്ക് ശേഷം അദ്ദഹം നവോത്ഥാന നായകനാണെന്നാണ് പറയുന്നത്. അദ്ദേഹമൊരു നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം ചെയ്തു കൊടുക്കണമായിരുന്നു.
Also Read: പിഎംആർ പാറമടയിൽ വീണ്ടും പുതിയ നിർമാണം, പ്രതിഷേധവുമായി പ്രദേശവാസികൾ! വീഡിയോ കാണാം

എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാര്‍ സിപിഎമ്മിലുണ്ട്. പിണറായി വിജയന്‍ നവോത്ഥാനം പറയുന്നത് അധികാരക്കസേര ഉറപ്പിക്കാന്‍ വേണ്ടി മാത്രമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് മന്ത്രിമാരെ തീരുമാനിച്ചത് തന്നെ കടുത്ത വിവേചനമല്ല. രാധാകൃഷ്ണന്‍ മന്ത്രിക്ക് ദേവസ്വം കൊടുത്ത് നവോത്ഥാനം നടത്തി എന്നാണ് പറയുന്നത്. ദേവസ്വം വകുപ്പില്‍ എന്ത് നവോത്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Also Read: പകല്‍ മീൻ കച്ചവടവും ആക്രിക്കച്ചവടവും, രാത്രി മോഷണം! 'വടക്ക'നും 'വാറുണ്ണി'യും പിടിയിൽ, വീഡിയോ കാണാം

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വ്യക്തമാക്കി. നവോത്ഥാനം സ്വന്തം കുടുംബത്തില്‍ നടപ്പാക്കി കാണിക്കണമായിരുന്നു എന്നാണ് പറഞ്ഞത്. ഈ വിഷയം കേരളം നേരത്തേ ചര്‍ച്ച ചെയ്തതാണ്. മറ്റു രീതിയില്‍ അതിനെ വ്യാഖ്യാനിക്കേണ്ടതില്ല. മുഖ്യമന്ത്രിയെ നവോഥാന നായകന്‍ എന്നു പറയുന്നതിലെ ആത്മാര്‍ത്ഥതയെയാണ് താന്‍ ചോദ്യം ചെയ്തതെന്നും കൊടിക്കുന്നില്‍ വിശദീകരിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്