Please enable javascript.Transgender Aneera Kabeer,"ഇനി ഇവിടെ ജീവിക്കാനാകില്ല", അനീറ കബീര്‍ വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി, വീഡിയോ കാണാം - report on transgender aneera kabeer visisted minister v sivankutty - Samayam Malayalam

"ഇനി ഇവിടെ ജീവിക്കാനാകില്ല", അനീറ കബീര്‍ വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി, വീഡിയോ കാണാം

Lipi 12 Jan 2022, 9:18 pm
Subscribe

അനീറ കബീറിന്റെ വിഷയം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുമായി സംസാരിച്ചെന്നും നിലവിലെ ജോലിയില്‍ തുടരാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മറ്റേതെങ്കിലും ജോലിയുടെ സാധ്യത തേടാമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയ അനീറ കബീര്‍ പൊതുവിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി. നിലവില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഉണ്ടായിരുന്ന തത്കാലിക ജോലി നഷ്ടമായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനീറ മന്ത്രിയെ അറിയിച്ചു. സഹോദരന്‍ അപകടത്തില്‍ പെട്ടു മരിച്ചതിനാല്‍ ആ കുടുംബത്തിന്റെ സംരക്ഷണ ചുമതലയും തനിക്കാണെന്ന് അനീറ മന്ത്രിയോട് പറഞ്ഞു.

Also Read: സൈനികനായ മകൻ മദ്യപിച്ചെത്തി 70കാരിയായ അമ്മയെ തല്ലിച്ചതച്ചു

അനീറ കബീറിന്റെ വിഷയം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുമായി സംസാരിച്ചെന്നും നിലവിലെ ജോലിയില്‍ തുടരാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മറ്റേതെങ്കിലും ജോലിയുടെ സാധ്യത തേടാമെന്നും മന്ത്രി വ്യക്തമാക്കി. ട്രാന്‍സ് ജന്‍ഡര്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ ആണ് ഇടതുപക്ഷ സര്‍ക്കാരെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ അനീറയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ നേരിടുന്ന പ്രതിസന്ധി വിശദീകരിക്കുന്ന നിവേദനം നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു.

Also Read: 'ധീരജിന്‍റേത് ഇടതു സംഘടനകൾ പിടിച്ച് വാങ്ങിയ രക്ഷസാക്ഷിത്വം'

രണ്ട് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, എം.എഡ്, സെറ്റ് യോഗ്യതയുള്ള അനീറ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 14 സ്‌ക്കൂളുകളില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന്റെ പരസ്യം കണ്ട് അപേക്ഷിച്ചെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ ആയത് കൊണ്ടുമാത്രം അവസരം നിഷേധിക്കപ്പെടുകയായിരുന്നു. സര്‍ക്കാര്‍ സ്‌ക്കൂളില്‍ നിന്ന് പോലും അനീറക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്.

പിന്നീട് പാലക്കാടെ ഒരു സര്‍ക്കാര്‍ സ്‌ക്കൂളില്‍ ജോലി ലഭിച്ചെങ്കിലും നവംബര്‍ പകുതിയോടെ രാജിവെക്കേണ്ടി വന്നു. സോഷ്യോളജി ജൂനിയര്‍, സീനിയര്‍ അധ്യാപക ഒഴിവുകളിലേക്കാണ് നിയമനം നടന്നത്. ജൂനിയര്‍ തസ്തികയില്‍ താത്കാലികമായായിരുന്നു അനീറയ്ക്ക് നിയമനം. എന്നാല്‍, സീനിയര്‍ തസ്തികയിലേക്ക് സ്ഥിരം ആളെത്തിയപ്പോള്‍ താത്കാലികമായി ഇവിടെയുണ്ടായിരുന്നയാളെ ജൂനിയറാക്കി അനീറയെ പറഞ്ഞുവിടുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

TOPIC: Transgender Aneera Kabeer, Transgender Issue, Aneera Kabeer Life Story, V Sivankutty, Thiruvananthapuram News
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ