ആപ്പ്ജില്ല

നിരന്തര മാനസിക പീഡനം.. പ്രധാനധ്യാപകനെതിരെ പരാതി, ഒടുവില്‍ ജോലി തെറിച്ചത് പരാതിക്കാരിക്ക്

തിരുവനന്തപുരം വട്ടിയൂര്‍കാവ് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ അധ്യാപികയ്ക്കാണ് മാനേജ്‌മെന്‍റ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 25 വര്‍ഷത്തെ സര്‍വ്വീസുള്ള അധ്യാപിക കഴിഞ്ഞ ആഗസ്തിലാണ് പ്രധാനധ്യാപകനെതിരെ രംഗത്ത് എത്തിയത്.

Samayam Malayalam 4 May 2020, 1:04 pm
തിരുവനന്തപുരം: മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പ്രധാനധ്യാപകനെതിരെ പരാതി നല്‍കിയ അധ്യാപികയെ കോളേഡ് മാനേജ്‌മെന്‍റ് പിരിച്ചു വിട്ടെന്ന് ആരോപണം. തിരുവനന്തപുരം വട്ടിയൂര്‍കാവ് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ അധ്യാപികയ്ക്കാണ് മാനേജ്‌മെന്‍റ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 25 വര്‍ഷത്തെ സര്‍വ്വീസുള്ള അധ്യാപിക കഴിഞ്ഞ ആഗസ്തിലാണ് പ്രധാനധ്യാപകനെതിരെ രംഗത്ത് എത്തിയത്.
Samayam Malayalam Thiruvananthapuram map


Also Read: മലപ്പുറത്ത് നിരോധനാജ്ഞ മെയ് 17 വരെ നീട്ടി; ഓറഞ്ച് സോണിൽ ഉപാധികളോടെ ഇളവുകൾ

സുനില്‍ ചാക്കോ എന്നയാള്‍ക്കെതിരെയാണ് അധ്യാപിക ആരോപണം ഉയര്‍ത്തിയത്. അധ്യാപികയുടെ പരാതികളില്‍ അന്വേഷണം നടക്കവേയാണ് മാനെജ്‌മെന്‍റിന്‍റെ നടപടി. ജോലിയില്‍ നിന്ന് പിരിഞ്ഞു പോകണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇവര്‍ക്ക് മാനേജ്‌മെന്‍റ് നോട്ടീസ് നല്‍കുകയായിരുന്നു എന്നാണ് വിവരം.

Also Read: മലപ്പുറത്ത് നിരോധനാജ്ഞ മെയ് 17 വരെ നീട്ടി; ഓറഞ്ച് സോണിൽ ഉപാധികളോടെ ഇളവുകൾ

അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നു എന്നാണ് ഇവര്‍ക്കെതിരായ നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മാനസിക പീഡനം ആരോപിച്ച് അധ്യാപിക നേരത്തെ സംസ്ഥാന വനിതാ കമ്മീഷനും വട്ടിയൂര്‍ക്കാവ് പൊലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെ ഇവര്‍ മെഡിക്കല്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇക്കാര്യമാണ് അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടു നിന്നു എന്ന് ചൂണ്ടിക്കാട്ടുന്നത്. അധ്യാപികയ്ക്ക് എതിരായ നടപടി നിയമാനുസൃതമാണെവ്വും സ്‌കൂള്‍ മാനേജ്‌മെന്‍റ് ചട്ടം ചൂണ്ടിക്കാട്ടി സ്കൂള്‍ അധികൃതര്‍ വാദിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്