ആപ്പ്ജില്ല

വിനോദസഞ്ചാരികളെ കാത്ത് ശാസ്താംപാറ; കുട്ടികൾക്കുള്ള പാർക്ക് ഉൾപ്പെടെയുള്ളവയുടെ നിർമാണം അവസാനഘട്ടത്തിൽ

ശാസ്‌താംപാറയിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നവംബറിൽ പൂർത്തിയാകുമെന്ന് കെൽ സർക്കാരിനെ അറിയിച്ചു. കെൽ ഏറ്റെടുത്തിരിക്കുന്ന രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 98 ലക്ഷം രൂപയുടേതാണ്

Lipi 7 Sept 2020, 4:50 pm
തിരുവനന്തപുരം: വിളപ്പില്‍ശാല ശാസ്താംപാറയിലെ വിനോദസഞ്ചാര വികസന പദ്ധതികള്‍ നവംബറില്‍ പൂര്‍ത്തിയാകും. പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഏജന്‍സിയായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് ലിമിറ്റഡ് (കെല്‍) കമ്പനി ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. 98 ലക്ഷം രൂപയുടെ പദ്ധതിയാണ് ശാസ്താംപാറയില്‍ പുരോഗമിക്കുന്നത്.
Samayam Malayalam shasthampara
ശാസ്താംപാറ


Also Read: ആറ്റിങ്ങല്‍ കഞ്ചാവ് കേസ്: പ്രധാനപ്രതികള്‍ മുങ്ങി

2019 സെപ്റ്റംബര്‍ അവസാന വാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കൊവിഡിനെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു. 75 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതിനോടകം പൂര്‍ത്തീകരിച്ചു. സുരക്ഷാ വേലി, കുട്ടികളുടെ പാര്‍ക്ക്, പ്രവേശന കവാടം, പടവുകള്‍, നിലവിലുള്ള കെട്ടിടത്തിന്റെ നവീകരണം, കുടിവെള്ളം, മണ്ഡപം, ഇരിപ്പിടങ്ങള്‍, സൂചനാ ബോര്‍ഡുകള്‍, കക്കൂസ് ഉള്‍പ്പെടെ അത്യാവശ്യ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ഒരുക്കുന്നത്.

Also Read: ക്വാറന്‍റൈനിലിരുന്ന യുവതിയെ പീഡിപ്പിച്ചു: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ശാസ്താംപാറയുടെ അനന്തമായ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി ശാസ്താംപാറയില്‍ ടൂറിസം വികസനം നടപ്പിലാക്കുന്നത്. 50 ലക്ഷം രൂപയുടെ അടിസ്ഥാന വികസന പദ്ധതിയാണ് അന്ന് നടപ്പിലാക്കിയത്. എന്നാല്‍ തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ ശാസ്താംപാറയെ അവഗണിക്കുകയായിരുന്നു.

Also Read: തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം; 50ഓളം വീടുകളില്‍ വെള്ളം കയറി, വള്ളങ്ങള്‍ വ്യാപകമായി തകര്‍ന്നു

ശാസ്താംപാറയുടെ ടൂറിസം സാധ്യതകളെ സാഹസിക ടൂറിസവുമായി ബന്ധിപ്പിക്കുന്ന അഡ്വഞ്ചര്‍ ടൂറിസം അക്കാദമി ഈ വര്‍ഷം പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ മുന്നേറുന്നതായി ഐ ബി സതീഷ് എംഎല്‍എ പറഞ്ഞു. അക്കാദമി സ്ഥാപിക്കുന്നതിനാവശ്യമായ 12 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് ടൂറിസം വകുപ്പ് അംഗീകാരം നല്‍കി. സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് റവന്യു സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്