ആപ്പ്ജില്ല

തലസ്ഥാനത്ത് കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കാം; നിയന്ത്രണങ്ങളില്‍ ഇളവ്

Samayam Malayalam 6 Jul 2020, 4:28 pm
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിലെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി ജില്ലാ ഭരണകൂടം. ജനങ്ങള്‍ വലഞ്ഞ സാഹചര്യത്തിലാണ് ഈ മാറ്റം. പച്ചക്കറി, പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. 10 ജനകീയ ഹോട്ടലുകള്‍ തുറക്കും.
Samayam Malayalam തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍


Also Read: 'ഒരു ഇടപാടിൽ 25 ലക്ഷം, ഉപയോഗിച്ചത് വ്യാജ തിരിച്ചറിയൽ കാർഡ്'; സ്വപ്‌ന സുരേഷിനെ പുറത്താക്കി

പലചരക്ക്, പാല്‍, പച്ചക്കറി എന്നിവ വാങ്ങാന്‍ സമീപത്തെ കടയില്‍ പോകാം. എന്നാല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. മരുന്നുകളും സമീപത്തെ മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങാം. അവശ്യസാധന വിതരണം അടിയന്തര ഘട്ടത്തില്‍ മാത്രമായിരിക്കും. മെഡിക്കല്‍ കോളജിലും ആര്‍സിസിയിലും ജയിലില്‍ നിന്ന് ഭക്ഷണം എത്തിക്കും.

Also Read: ലഡാഖിലെ സംഘർഷ മേഖലയിൽ നിന്നും ചൈന പിന്മാറുന്നു; കൂടാരങ്ങൾ പൊളിച്ച് നീക്കിയെന്ന് റിപ്പോർട്ട്

അനാവശ്യമായി റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. വാഹനയാത്ര അനുവദിക്കില്ല. തിരുവനന്തപുരം കോര്‍പറേഷനിലെ 100 വാര്‍ഡുകളും പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യത്തിന് പോലീസിനെ വിളിക്കാം: നമ്പര്‍- 9497900999. മരുന്ന് കിട്ടാന്‍: 9446748626, 9497160652, 0471 2333101 എന്ന നമ്പറിലും വിളിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്