ആപ്പ്ജില്ല

'ജോയിൻ്റ് അക്കൗണ്ട് എടുത്തത് എന്തിന്?' ശിവശങ്കറിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനാകില്ലെന്ന് ജോര്‍ജ് ജോസഫ്

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനാകില്ലെന്ന് മുൻ എസ്പി ജോര്‍ജ് ജോസഫ്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് പങ്കില്ലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം.

Lipi 10 Aug 2020, 12:35 pm
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജ് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇടപെടുത്താന്‍ സ്വപ്‌ന ശ്രമിച്ചിരുന്നുവെന്നും ഇക്കാര്യം ശിവശങ്കര്‍ ചെയ്തുകൊടുത്തില്ലെന്നും എന്‍ഐഎ പറഞ്ഞിരുന്നു.

Also Read: ആറ്റിങ്ങലിലെ നാലുവരിപ്പാത; തുടര്‍നിര്‍മാണം കൂടുതല്‍ ആലോചനകള്‍ക്ക് ശേഷമെന്ന് മന്ത്രി ജി.സുധാകരന്‍

എന്നാല്‍ ഈ സഹായം ചെയ്തുകൊടുക്കാത്തത് കൊണ്ടുമാത്രം സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് പങ്കില്ലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് മുന്‍ എസ്പി ജോര്‍ജ് ജോസഫ് പ്രതികരിച്ചു. നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. കസ്റ്റംസിനോ, എന്‍ഐഎക്കോ ശിവശങ്കറിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനാകില്ല. ലോക്കറില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണവും പണവും സ്വപ്‌നയുടേത് ആണെങ്കില്‍ അതെന്തിനാണ് ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാക്കിയത് എന്നും ജോര്‍ജ് ജോസഫ് ചോദിച്ചു.

Also Read: അരുവിക്കര, നെയ്യാര്‍ അണക്കെട്ടുകള്‍ തുറന്നു; തിരുവനന്തപുരത്ത് കനത്ത മഴ

ശിവശങ്കര്‍ പറഞ്ഞിട്ടാണ് ജോയിന്റ് അക്കൗണ്ട് എടുത്തതെന്ന് ചാറ്റേര്‍ഡ് അക്കൗണ്‍ന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിര്‍ണായക തെളിവാണ്. സ്വപ്‌നയ്ക്ക് അവിഹിതമായി ജോലി കണ്ടെത്തി കൊടുത്തത് മാര്‍ഗദര്‍ശിയായ ശിവശങ്കറാണ്. അതുകൊണ്ടുതന്നെ സ്വപ്‌നയുടെ എല്ലാ കള്ളത്തരങ്ങള്‍ക്കും ശിവശങ്കറിന് പങ്കുണ്ടെന്ന് സംശയിക്കണമെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. ഉടന്‍ തന്നെ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: സ്വന്തം വീട്ടിലെ രഹസ്യ അറയില്‍ സ്വര്‍ണം; മോഷ്ടിക്കാന്‍ കാമുകനെ സഹായിച്ച വീട്ടമ്മ അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌ന സുരേഷിന് വലിയ സ്വാധീനം ഉണ്ടായിരുന്നു എന്നാണ് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുമായി സ്വപ്നയ്ക്ക് സ്വാഭാവിക പരിയമുണ്ടായിരുന്നു എന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം പ്രതിപക്ഷത്തിന് ലഭിച്ച ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി മാറിയെങ്കിലും, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്