ആപ്പ്ജില്ല

കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്, കാർ തല്ലിത്തകർത്തു, സിസിടിവി ദൃശ്യങ്ങൾ

തലസ്ഥാനത്ത് കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്. ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ തല്ലിത്തകർത്തു. അക്രമത്തിനു പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ്.

Edited byദീപു ദിവാകരൻ | Lipi 14 Jun 2022, 1:07 am

ഹൈലൈറ്റ്:

  • കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്.
  • കാർ തല്ലിത്തകർത്തു.
  • പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നു കോൺഗ്രസ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം (Thiruvananthapuram): തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്. ചിലർ ഓഫീസിന് നേരെ കല്ലെറിയുകയും ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ തല്ലിത്തകർത്തുവെന്നും കെപിസിസി നേതാക്കൾ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം വിവാദമായതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
11 കാറുകൾ ഇടിച്ചുതെറിപ്പിച്ചു, കാലിൽ കൂടി കയറിയിറങ്ങി;മദ്യപിച്ച് ഇന്നോവ ഓടിച്ചയാൾ പിടിയിൽ

ഇന്ദിരാ ഭവൻ്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ സിപിഎം പ്രവർത്തകർ നേതാക്കളെ അസഭ്യം പറഞ്ഞെന്നും കല്ലെറിഞ്ഞെന്നുമാണ് ആരോപണം. മുതിർന്ന നേതാവ് എ കെ ആന്റണി ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. സംഭവത്തിന് ശേഷം പുറത്തിറങ്ങിയ എ കെ ആന്റണി കെപിസിസിയിൽ ഈ കാണിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു.

സഹകരണബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് സുഹൃത്തുക്കൾ തട്ടിയത് 8 ലക്ഷം രൂപ!

ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. പാർട്ടി ആസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും എ കെ ആൻ്റണി പറഞ്ഞു. സിപിഎം പ്രവർത്തകരുടെ വലിയ സംഘമാണ് ഓഫീസിന് മുന്നിലെത്തിയതെന്ന് നേതാക്കൾ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


Topic: Thiruvananthapuram News, KPCC Office Stone Pelting, Congress
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്