ആപ്പ്ജില്ല

സാമൂഹിക അകലം പാലിച്ചില്ല, 100ലേറെ പേർ പങ്കെടുത്ത് ഉദ്‌ഘാടനം; മന്ത്രി കടകംപള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം

മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് കൗൺസിലറായ അലത്തറ അനില്‍കുമാർ. ചടങ്ങിൽ നിരവധി ആരോഗ്യപ്രവർത്തകരും പങ്കെടുത്തിരുന്നു.

Lipi 8 Oct 2020, 12:20 pm
തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ സംയോജിത ആരോഗ്യകേന്ദ്രം ഉദ്ഘാടനചടങ്ങ് നടന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി. കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയിട്ടും നിരോധനാജ്ഞ നിലനിന്നിട്ടും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ശ്രീകുമാര്‍ തുടങ്ങി അഞ്ഞൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
Samayam Malayalam kadakampalli inauguration
കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഉദ്‌ഘാടനച്ചടങ്


Also Read: ഷിജുവിനെ ആന തുമ്പിക്കൈയില്‍ പിടികൂടി തറയിലിട്ടു ചവിട്ടി; വിറങ്ങലിച്ച് ഒപ്പമുണ്ടായിരുന്ന കുട്ടികൾ: ആനപ്പേടിയിൽ കൊമ്പൈ!

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതിനു പിന്നാലെയാണ് മന്ത്രിയും മേയറും മറ്റും പങ്കെടുത്ത് ഇത്തരത്തില്‍ പൊതുചടങ്ങു സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് പാങ്ങപ്പാറയിലെ കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം ചെയ്തത്.

ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങളെല്ലാം അപ്പാടെ ലംഘിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. അന്‍പതോളം ആരോഗ്യ വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയനേതാക്കളും പ്രവര്‍ത്തകരും, നാട്ടുകാര്‍, റസിഡന്‍റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിങ്ങനെ നൂറുകണക്കിന് ആളുകളാണ് ചടങ്ങിനെത്തിയത്. ആശുപത്രി വളപ്പിലെ റോഡിന്‍റെ ഉദ്ഘാടനത്തിന് കെട്ടിടത്തിന്‍റെ ഉള്ളിലേക്കു വിശിഷ്ട അതിഥികള്‍ പ്രവേശിച്ചപ്പോഴും സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ വന്നു.

Also Read: നായ്ക്കൾ മനുഷ്യന്‍റെ കാൽ കടിച്ചുവലിക്കുന്നത് കണ്ട് അന്വേഷണം; വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

സംഭവത്തില്‍ മുഖ്യ സംഘാടകരായ മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ കെ.ശ്രീകുമാറിനും എതിരേ നഗരസഭ കൗണ്‍സിലര്‍ അലത്തറ അനില്‍കുമാറും കോണ്‍ഗ്രസ് ശ്രീകാര്യം മണ്ഡലം കമ്മിറ്റിയും കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കി. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഈ പരിപാടി സംഘടിപ്പിച്ചത് തന്‍റെ വാര്‍ഡില്‍ കൂടി ആശങ്കയുണ്ടാക്കുന്നതാണെന്നും അതിനാല്‍ മുഖ്യ സംഘടകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാട്ടിയാണ് അലത്തറ അനില്‍കുമാര്‍ പരാതി നല്‍കിയത്. പരാതി കിട്ടിയിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും കഴക്കൂട്ടം എ.സി.പി ആര്‍.അനില്‍കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്