ആപ്പ്ജില്ല

തിരുവനന്തപുരം കല്ലാറിൽ ഒഴുക്കിൽപ്പെട്ട് പോലീസുകാരനടക്കം 3 പേർ മരിച്ചു, 2 പേരുടെ നില ഗുരുതരം

വിതുര കല്ലാർ വട്ടക്കയത്ത് ഒഴുക്കിൽപ്പെട്ട് മൂന്നുപേർ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഫിറോസ് എസ്എപി ക്യാമ്പിലെ പോലീസുകാരനാണ്.

Lipi 5 Oct 2022, 4:28 pm

ഹൈലൈറ്റ്:

  • കല്ലാർ വട്ടക്കയത്ത് ഒഴുക്കില്‍പ്പെട്ട് 3 യുവാക്കള്‍ മരിച്ചു.
  • സ്ത്രീയും പെണ്‍കുട്ടിയും ഗുരുതരാവസ്ഥയില്‍.
  • ബീമാപള്ളി സ്വദേശികളാണ് മരിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: തിരുവനന്തപുരം കല്ലാർ വട്ടക്കയത്ത് ഒഴുക്കില്‍പ്പെട്ട് മൂന്നു യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം ബീമാപള്ളി സ്വദേശികളായ അഞ്ചു പേരാണ് ഒഴുക്കില്‍പെട്ടത്. സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള 12 വയസുകാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സഹപാഠി നല്‍കിയ പാനീയത്തില്‍ ആസിഡ്; ഇരുവൃക്കകളും പ്രവര്‍ത്തിക്കുന്നില്ല, 11കാരന്‍ ഗുരുതരാവസ്ഥയില്‍

ഒരു സ്ത്രീയും 12 വയസുകാരിയും അടങ്ങുന്ന ബന്ധുക്കളുടെ സംഘമാണ് കല്ലാറിലെത്തിയത്. സംഘത്തിലെ കുട്ടി കുളിക്കുന്നതിനിടെ കല്ലാറിലെ കയത്തില്‍ പെടുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ ഒഴുക്കില്‍പെട്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ചുപേരേയും നാട്ടുകാര്‍ ഒഴുക്കില്‍ നിന്ന് രക്ഷിച്ചു കരക്കെത്തിച്ചിരുന്നു. എന്നാല്‍ ഇവരില്‍ മൂന്നു പേര്‍ മരിക്കുകയായിരുന്നു. സ്ത്രീയും പെണ്‍കുട്ടിയും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മകന്റെ മരണത്തില്‍ കാല്‍നൂറ്റാണ്ടിന് ശേഷം പകരംവീട്ടല്‍; പിന്നാലെ ശശിധരന്‍ നായര്‍ക്കും ദാരുണാന്ത്യം

മരിച്ചവരുടെ മൃതദേഹങ്ങള്‍ വിതുര ആശുപത്രിയിലാണുള്ളത്. നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണ് കല്ലാറിലെ വട്ടക്കയം. ഇവിടെ കുളിക്കരുതെന്നു സൂചനാ ബോര്‍ഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് മുഖവിലയ്‌ക്കെടുക്കാറില്ല. ഇതാണ് പലപ്പോഴും അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ അറിയിച്ചു. മരിച്ച ഫിറോസ് പോലീസ് ഉദ്യോഗസ്ഥനാണ്.


തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്