ആപ്പ്ജില്ല

'ബസിൻ്റെ പുറകിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണു'; ബൈക്കപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ പകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. അരുവിക്കര സ്വദേശികളായ ഷിബിൻ, നിധിൻ എന്നിവരാണ് മരിച്ചത്

Edited byജിബിൻ ജോർജ് | Samayam Malayalam 7 Dec 2023, 10:35 am

ഹൈലൈറ്റ്:

  • കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.
  • ആശുപത്രിയിലെത്തിച്ചെങ്കിലും യുവാക്കളെ രക്ഷിക്കാനായില്ല.
  • തിരുവനന്തപുരം അരുവിക്കരയിലാണ് അപകടം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: അരുവിക്കരയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അരുവിക്കര സ്വദേശികളായ ഷിബിന്‍ (18), നിധിന്‍ (21) എന്നിവരാണ് മരിച്ചത്. അരുവിക്കര പഴയ പോലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം.
സ്റ്റെബിൻ്റെ മരണകാരണം ഉടനറിയാം; പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോർട്ടം നടത്തി വീണ്ടും സംസ്കരിച്ചു
വെള്ളനാട്ടില്‍ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അരുവിക്കരയില്‍ നിന്നും വെള്ളനാട് ഭാഗത്തേക്ക് പോകുകയായിരുന്നു യുവാക്കള്‍. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അരുവിക്കര ജങ്ഷനിൽ നിന്ന് ഡാമിലേക്ക് പോകുന്ന ഇറക്കത്തിലായിരുന്നു അപകടം. വേഗത്തില്‍ ബൈക്ക് വരുന്നതു കണ്ട് ബസ് ഡ്രൈവര്‍ വശത്തേക്ക് ഒതുക്കിയെങ്കിലും ബസിന്റെ പുറകിലിടിച്ച് രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. ഹെല്‍മറ്റ് ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വധശ്രമക്കേസൊതുക്കാൻ 10,000 രൂപ കൈക്കൂലി; എസ്ഐക്ക് സസ്പെൻഷൻ, പണം വാങ്ങിയത് താമസസ്ഥലത്തുവെച്ച്
അപകടത്തിനു പിന്നാലെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടശേഷം ബസ് റോഡരികിലെ ഓടയിലേക്ക് ചരിഞ്ഞു. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. ബസിലെ രണ്ട് യാത്രികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അരുവിക്കര പോലീസ് കേസെടുത്തു. മരിച്ച ഷിബിനും നിധിനും അയല്‍വാസികളാണ്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്