ആപ്പ്ജില്ല

പനവൂരില്‍ അജ്ഞാത ജീവിയുടെ ആക്രമണം; ജനങ്ങള്‍ ഭീതിയില്‍

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പനവൂരിൽ അജ്ഞാത ജീവിയുടെ ആക്രമണം. അജ്ഞാത ജീവി കാട്ടുപന്നിയെ ആക്രമിച്ചു കൊന്നു. കൊട്ടറ ഭാഗത്താണ് സംഭവം നടന്നത്.

Lipi 5 Aug 2020, 8:05 pm
നെടുമങ്ങാട്: പനവൂരിലെ ജനവാസ മേഖലയില്‍ അജ്ഞാത ജീവി കാട്ടുപന്നിയെ ആക്രമിച്ചു കൊന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് കൊട്ടറ ഭാഗത്താണ് സംഭവം. രാത്രിയില്‍ മൃഗത്തിന്റെ അലര്‍ച്ച കേട്ടുണര്‍ന്ന നാട്ടുകാര്‍ പ്രദേശത്തു നടത്തിയ തെരച്ചിലിലാണ് രക്ത കറയും, പുലിയുടേതിന് സമാനമായ കാല്‍പ്പടുകളും കണ്ടെത്തിയത്.
Samayam Malayalam തെളിവെടുപ്പ് നടത്തുന്നു


Also Read: 'മന്ത്രി ആയിരിക്കുന്ന വ്യക്തി ഒരു മതഗ്രന്ഥം വിതരണം ചെയ്യാന്‍ പാടില്ല'; ജലീലിന് വീഴ്ച സംഭവിച്ചെന്ന് ജോർജ് ജോസഫ്

ജനവാസ കേന്ദ്രത്തില്‍ വീടിനു സമീപത്തായി ഇരുന്നൂറു മീറ്ററോളം ദൂരത്തില്‍ കാല്‍പ്പാടുകളും രക്തവും ഉണ്ട്. ഇതോടെ പനവൂരില്‍ പുലിയിറങ്ങി എന്ന് അഭ്യൂഹം പരന്നു. തുടര്‍ന്ന് രാത്രിയില്‍ തന്നെ സ്ഥലത്തെത്തിയ നെടുമങ്ങാട് പോലീസ് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

Also Read: കൊറോണയെ 'പിടിച്ചുകെട്ടാന്‍' പോലീസുകാര്‍ക്ക് രണ്ടാഴ്ചത്തെ സമയപരിധി; കര്‍ശന നടപടിയുമായി സിറ്റി പോലീസ് കമ്മിഷണര്‍!


നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലോട് റേഞ്ച് ഓഫിസര്‍ ബി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ വനം വകുപ്പും പോലീസും സ്ഥലത്തെത്തി തെളിവെടുത്തു. പുലിയാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും കാട്ടുപൂച്ചയാവാനാണ് സാധ്യതയെന്ന് വനം വകുപ്പ് പറയുന്നു. നാട്ടുകാരുടെ ആശങ്ക അകറ്റാന്‍ ജീവിയെ കുടുക്കാന്‍ മൂന്ന് കൂടുകള്‍ വയ്ക്കാനും മൂന്ന് ക്യാമറകള്‍ സ്ഥാപിക്കാനും അതിലൂടെ ജീവിയെ തിരിച്ചറിഞ്ഞ ശേഷം ആവശ്യമെങ്കില്‍ കൂടുവെച്ച് പിടിക്കുമെന്നും റേഞ്ച് ഓഫിസര്‍ പറഞ്ഞു.

Also Read: കൊവിഡ് റൂട്ട്മാപ്പിന് ഇനി പ്രത്യേക സംഘം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്