നടി അഹാനയുടെ വീട്ടിൽ നടന്നതെന്ത്? കൃഷ്ണകുമാര്‍ പറയുന്നു

Samayam Malayalam 5 Jan 2021, 1:08 am
നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ ഫസില്‍ ഉള്‍ അക്ബറിനെ ഇന്നലെ രാത്രിയാണ് വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസികപ്രശ്‌നമുള്ളതായി പോലീസ് പറഞ്ഞു. അതേസമയം, പ്രതി മാനസിക രോഗിയാണെന്ന പോലീസ് ഭാഷ്യം വിശ്വസിക്കാനാവുന്നില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
Loading ...