ആപ്പ്ജില്ല

ശംഖുമുഖത്തെ ഞെട്ടിക്കുന്ന കാഴ്ചകള്‍, വീഡിയോ കാണാം

സഞ്ചാരികള്‍ക്കായി പണിതുയര്‍ത്തിയ ഇരിപ്പിടങ്ങളും തിരയേറ്റം തടയാന്‍ നിര്‍മിച്ച കടല്‍ഭിത്തിയുമൊന്നും ഇപ്പോള്‍ ഇവിടെയില്ല. ചുരുക്കിപ്പറഞ്ഞാല്‍ തലസ്ഥാന നഗരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് ഇല്ലാതായി.

Samayam Malayalam 12 Jun 2021, 6:38 pm

ഹൈലൈറ്റ്:

  • ഓഖി ചുഴലിക്കാറ്റാണ് ശംഖുമുഖത്തെ തകര്‍ത്തു തുടങ്ങിയത്.
  • ഇതിനു പിന്നാലെയുണ്ടായ അതിരൂക്ഷമായ കടലാക്രമണങ്ങള്‍ ബീച്ചും റോഡും എല്ലാം തകര്‍ത്തെറിഞ്ഞു.
  • സഞ്ചാരികള്‍ക്കായി പണിതുയര്‍ത്തിയ ഇരിപ്പിടങ്ങളും തിരയേറ്റം തടയാന്‍ നിര്‍മിച്ച കടല്‍ഭിത്തിയുമൊന്നും ഇപ്പോള്‍ ഇവിടെയില്ല.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റാണ് ശംഖുമുഖത്തെ തകര്‍ത്തു തുടങ്ങിയത്. ഇതിനു പിന്നാലെയുണ്ടായ അതിരൂക്ഷമായ കടലാക്രമണങ്ങള്‍ ബീച്ചും റോഡും എല്ലാം തകര്‍ത്തെറിഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി കടലേറ്റം ശക്തമായതോടെ സഞ്ചാരികള്‍ വൈകുന്നേരങ്ങള്‍ ചെലവഴിച്ചിരുന്ന മനോഹര തീരം പൂര്‍ണമായി കടലെടുത്തു. സഞ്ചാരികള്‍ക്കായി പണിതുയര്‍ത്തിയ ഇരിപ്പിടങ്ങളും തിരയേറ്റം തടയാന്‍ നിര്‍മിച്ച കടല്‍ഭിത്തിയുമൊന്നും ഇപ്പോള്‍ ഇവിടെയില്ല. ചുരുക്കിപ്പറഞ്ഞാല്‍ തലസ്ഥാന നഗരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് ഇല്ലാതായി.
Also Read: സെക്രട്ടേറിയറ്റ് വളപ്പില്‍ നട്ട തെങ്ങ് കുലച്ചു... കാണാന്‍ മുഖ്യമന്ത്രിയെത്തി, വീഡിയോ കാണാം

രാജ്യാന്തര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിലേക്കും വലിയതുറയിലേക്കും പോകുന്ന റോഡ് പകുതികൊണ്ട് ഇടിഞ്ഞു. വന്‍തിരകള്‍ അടിയില്‍ നിന്ന് മണ്ണ് മാന്തിയെടുക്കും തോറും സമീപത്തെ വീടുകളും കെട്ടിടങ്ങളും ആകെ അപകടാവസ്ഥയിലാണ്. ശേഷിച്ച റോഡിന്റെ ഭാഗങ്ങളും ഇരച്ചുകയറുന്ന കടല്‍ തകര്‍ത്തെറിയുമെന്നത് തീരദേശത്തെ ആശങ്കയിലാഴ്ത്തുകയാണ്.

Also Read: ഇന്ധനവില വര്‍ദ്ധനവിനെതിരെ വേറിട്ടൊരു പ്രതിഷേധം, വീഡിയോ

സാധാരണ കടലാക്രമണം രൂക്ഷമാകുന്ന തീരങ്ങളില്‍ കല്ലിട്ട് കടല്‍ഭിത്തി നിര്‍മിക്കും അതിന് പിറകില്‍ മണ്‍ചാക്കുകള്‍ നിറച്ച് വീണ്ടുമൊരു തടകൂടി സൃഷ്ടിക്കും. ഇവിടെ കരിക്കല്ലും കമ്പിവലയും ഉപയോഗിച്ച് അടിസ്ഥാനം തീര്‍ത്ത അരഭിത്തിയും അതിനപ്പുറത്തെ ടാറിട്ട റോഡുമെല്ലാം കടല്‍വിഴുങ്ങുന്ന സ്ഥിതിയിലാണ്. ഇതോടെ പരമ്പരാഗത മാര്‍ഗങ്ങളെല്ലാം അടഞ്ഞ അവസ്ഥയായി. ഓരോ തവണയും കടലാക്രമണത്തില്‍ റോഡും തീരവും തകരുമ്പോള്‍ പ്രശ്‌നങ്ങള്‍ എല്ലാം ഉടന്‍ പരിഹരിക്കുമെന്നാണ് ഭരാണാധികാരികള്‍ പറയുന്നത്.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്