ആപ്പ്ജില്ല

എടിഎം കവര്‍ച്ചക്കെത്തിയ കള്ളനെ കുടുക്കിയത് ടീഷര്‍ട്ടിലെ എഴുത്തുകള്‍

തൊപ്പിയും മാസ്‌കും ധരിച്ച് മോഷണത്തിനെത്തിയ പ്രതിയെ തിരിച്ചറിയാന്‍ പോലീസ് ബുദ്ധിമുട്ടിയിരുന്നു. ടി- ഷര്‍ട്ടിലുണ്ടായിരുന്ന എഴുത്തുകളാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായമായത്.

| Edited by Samayam Desk | Lipi 20 Sept 2020, 4:19 pm
Samayam Malayalam latheesh
ലതീഷ്‌


തിരുവനന്തപുരം: പാറശാല ധനുവച്ചപുരത്തെ എസ്ബിഐ എടിഎം കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി പാറശാല പോലീസിന്റെ പിടിയിലായി. എയ്തുകൊണ്ടാന്‍കാണി ചാമവിള വീട്ടില്‍ ലതീഷാണ് (26) അറസ്റ്റിലായത്. ആഗസ്റ്റ് 18ന് പുലര്‍ച്ചെ 2നായിരുന്നു സംഭവം. മോഷണശ്രമത്തില്‍ എടിഎമ്മിന്റെ പകുതിയോളം ഭാഗം തകര്‍ത്തിരുന്നു.

തൊപ്പിയും മാസ്‌കും ധരിച്ച് മോഷണത്തിനെത്തിയ പ്രതിയെ തിരിച്ചറിയാന്‍ പോലീസ് ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ എടിഎമ്മിലെ സിസിടിവിയില്‍ പതിഞ്ഞ പ്രതി ധരിച്ചിരുന്ന ടീഷര്‍ട്ടിലെ എഴുത്തുകളാണ് പിടികൂടാന്‍ സഹായകരമായത്. ഇതോടൊപ്പം ഇയാള്‍ ഉപയോഗിച്ചിരുന്ന തൊപ്പി, ചെരിപ്പ് തുടങ്ങിയവയും പോലീസിന് ലഭിച്ചിരുന്നു. ബാന്‍ഡ് സംഘത്തിലെ അംഗമാണ് ലതീഷ്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

Also Read: കൊവിഡ് ബാധിച്ച് കാഞ്ഞിരംകുളം സ്വദേശി മരിച്ചു; ജില്ലയിൽ രോഗവ്യാപനം അതിരൂക്ഷം: കർശന നിർദേശങ്ങൾ നൽകി കളക്ടർ

പാറശാല എസ്ഐ ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐ രതീഷ് കുമാര്‍, ഷാഡോ പോലീസ് ടീമിലെ അംഗങ്ങളായ ഗ്രേഡ് എസ്ഐ പോള്‍വിന്‍, സിപിഒ പ്രവീണ്‍, അജിത്ത്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്