ആപ്പ്ജില്ല

ഗൃഹനാഥയുമായി ഫോണിലൂടെ സൗഹൃദം... ഒടുവില്‍ പണത്തിന് വേണ്ടി ഭീഷണി, വീട്ടില്‍ കയറി മാല മോഷ്ടിച്ചു, പ്രതി അറസ്റ്റില്‍

ശനിയാഴ്ച ഗൃഹനാഥനും ഭാര്യയും ചികിത്സാവശ്യത്തിനായി തിരുവനന്തപുരത്ത് പോയിരുന്നു. ഗൃഹനാഥന്‍റെ അമ്മ ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോള്‍ തന്നെ മോഷണത്തിലെ അസ്വാഭാവികത ബോധ്യപ്പെട്ടു.

| Edited by Samayam Desk | Lipi 5 Aug 2020, 10:09 pm
വിതുര: കാമുകിയുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ഉഴമലയ്ക്കല്‍ വാലൂക്കോണം സുഭദ്രാ ഭവനില്‍ രാജേഷ് (32) ആണ് അറസ്റ്റിലായത്. വിതുര അടിപ്പറമ്പിലെ വീട്ടില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോഷണം നടന്നത്. സംഭവത്തെക്കറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.
Samayam Malayalam Rajesh


Also Read: കാസര്‍കോട് അടുത്ത 14 ദിവസം അതിനിര്‍ണ്ണായകം; ഇന്ന് ഉറവിടമറിയാത്ത 11 കൊവിഡ് കേസുകള്‍, അനാവശ്യ യാത്രകള്‍ വേണ്ട!

ശനിയാഴ്ച ഗൃഹനാഥനും ഭാര്യയും ചികിത്സാവശ്യത്തിനായി തിരുവനന്തപുരത്ത് പോയിരുന്നു. ഗൃഹനാഥന്‍റെ അമ്മ ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോള്‍ തന്നെ മോഷണത്തിലെ അസ്വാഭാവികത ബോധ്യപ്പെട്ടു. തുടര്‍ന്ന് വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്തതിലൂടെയും ഗൃഹനാഥയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ച് പരിശോധിച്ചതിലൂടെയുമാണ് യാഥാര്‍ഥ്യം വെളിപ്പെട്ടത്.

Also Read: കൊറോണയെ 'പിടിച്ചുകെട്ടാന്‍' പോലീസുകാര്‍ക്ക് രണ്ടാഴ്ചത്തെ സമയപരിധി; കര്‍ശന നടപടിയുമായി സിറ്റി പോലീസ് കമ്മിഷണര്‍!

ഗൃഹനാഥയുമായി ഫോണ്‍ വഴി സൗഹൃദം സ്ഥാപിച്ച പ്രതി ഭീഷണിപ്പെടുത്തി നിരന്തരം പണം വാങ്ങിയിരുന്നു. വാഹനം വാങ്ങാന്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോഴാണ് വീട്ടിലെ സ്വര്‍ണത്തിന്‍റെ വിവരം ഗൃഹനാഥ പ്രതിയെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പോയ ദിവസം വിവരമറിയിക്കുകയും പ്രതി സ്ഥലത്തെത്തി മോഷ്ടിക്കുകയുമായിരുന്നു. വിതുര പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീജിത്ത്, എസ്‌ഐ എസ്എല്‍ സുധീഷ്, സിപിഒമാരായ നിതിന്‍, ശരത്ത്, ഷിജു റോബര്‍ട്ട് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്