തിരുവനന്തപുരം: Bike Accident തെരുവുനായ കുറുകെ ചാടി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ, മൂവേരിക്കര റോഡിരികത്ത് വീട്ടിൽ അജിൻ എം എസ് (25) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ അരുവിയോട് ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. അജിൻ സഞ്ചരിച്ച ബൈക്കിന് മുന്നിൽ പോയിരുന്ന ബൈക്കിന് കുറുകെ നായ ചാടിയതാണ് അപകടത്തിന് കാരണം.
നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ ബൈക്കിന് പിന്നിൽ അജിൻ സഞ്ചരിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അജിനെ കാരക്കോണം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകി. യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.
Read Latest Local News and Malayalam News