തൃശൂർ: പാലക്കാട് -തൃശൂർ ഹൈവേയിൽ 85 കുപ്പി വിദേശ മദ്യം കടത്തിയ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. മദ്യം കൊണ്ടുവന്ന ആഡംബര കാറും പിടികൂടിയിട്ടുണ്ട്. ചിറക്കേകോട് സ്വദേശികളായ ജിതിൻ (31 ) ശ്രീജിത് (32) എന്നിവരെയാണ് തൃശൂർ എക്സൈസ് സർക്കിൾ ഇൻസ് പെക്ടർ എം. സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. സർക്കിൾ ഓഫീസിൽ ലഭിച്ച രഹസ്യ സന്ദേശ ത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
കേരളത്തിൽ മദ്യം ലഭിക്കാത്ത സമയത്ത് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും മദ്യം കൊണ്ടു വന്നിരുന്ന ഇവർ ,അഞ്ചിരട്ടി ലാഭത്തിനാണ് വിറ്റിരുന്നത്. ഇതിൽ നിന്നുള്ള പണം ഉപയോഗിച്ച് ക്വട്ടേഷൻ പ്രവർത്തനവും പലിശ ഇടപാടും നടത്തിയിരുന്നു. ഈ സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നു.