ആപ്പ്ജില്ല

ആഘോഷങ്ങൾ ഒഴിവാക്കി ഗുരുവായൂർ ഏകാദശി ചടങ്ങുകൾ; 5000 പേർക്ക് മാത്രം പ്രവേശനം

ഇത്തവണ കൊവിഡ് മാനദണ്ഡം പൂർണമായി പാലിച്ചാണ് ഗുരുവായൂരിൽ ഏകാദശി ചടങ്ങുകൾ നടത്തുന്നത്. 5000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്

Samayam Malayalam 25 Nov 2020, 11:59 am
ഗുരുവായൂർ: അനേക ലക്ഷം ഭക്തർ വ്രതമനുഷ്ഠിച്ച് പ്രാർത്ഥനയിൽ മുഴുകുന്ന ഗുരുവായൂർ ഏകാദശി ആഘോഷങ്ങൾക്ക് ഇക്കുറി 5000 പേർക്ക് മാത്രം ദർശനാനുമതി നൽകിയത്. വരി നിൽക്കാതെ തൊഴാൻ നെയ് വിളക്ക് ശീട്ടാക്കുന്നവർക്കും പ്രവേശന അനുമതി നൽകി. എന്നാൽ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല.ക്ഷേത്രത്തിന് പുറത്ത് ദീപസ്തം ഭത്തിന് സമീപം നിന്ന് തൊഴാൻ കഴിയുമെങ്കിലും നിയന്ത്രണമുണ്ടാകും.
Samayam Malayalam guruvayoor ekadashi
ഗുരുവായൂർ ഏകാദശി ചടങ്ങുകൾ


Also Read: ഇരിങ്ങാലക്കുടയില്‍ വിമതശല്ല്യത്തില്‍ പൊറുതിമുട്ടി യുഡിഎഫ്; വിമതനായി മുന്‍ കൗണ്‍സിലറും, പ്രതീക്ഷയോടെ ഇടതു മുന്നണി

ക്ഷേത്രത്തിൽ ആഘോഷങ്ങൾ ഇല്ലാതെയാണ് ഏകാദശി ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ കാഴ്ചശീവേലിക്ക് ക്ഷേത്ര അടിയന്തിരക്കാർ ഉൾപ്പടെ മേളത്തിന് 15 വാദ്യക്കാരും ഒരാനയും മാത്രമേ ഉണ്ടാകൂ. രാത്രി വിളക്ക് എഴുന്നള്ളിപ്പിനും ഇങ്ങനെ തന്നെയാണ്. രാവിലെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിലും ഒരാന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒപ്പം ചെണ്ടയിൽ വലം തല കൊട്ടിയാണ് അകമ്പടിയുണ്ടാവുക. സാധാരണ മൂന്നാനയും പഞ്ചവാദ്യവുമാണുണ്ടാവുക. വ്രത വിഭവ പ്രസാദ ഊട്ടും ഈ വർഷമില്ല. ദ്വാദശി ദിനമായ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രനട അടക്കും പിന്നീട് വൈകീട്ട് നാലരക്കേ തുറക്കൂ.

Also Read: വിവാഹം കഴിഞ്ഞ് വരനും വധുവും മടങ്ങുന്നതിനിടെ 'മാസ് എൻട്രി'; താലി ഊരി നൽകി വധു കാമുകനൊപ്പം പോയി

വൃശ്ചികത്തിലെ വെളുത്ത പക്ഷ ഏകാദശീയായ ഇന്ന് ഗീതാ നിനവും, ഗുരുവും വായുവും ചേർന്ന് പ്രതിഷ്ഠ നടത്തിയ പ്രതിഷ്ഠാദിനവും കൂടിയാണ്. മഹാവിഷ്ണു യോഗ നിദ്രയിൽ നിന്നുണരുന്ന ദിവസം കൂടിയാണ് ഏകാദശി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്