തൃശൂർ: നഗരത്തിൽ സ്ഥാപിച്ചിരുന്ന അലങ്കാര പന്തലിൻ്റെ കമാനം തകര്‍ന്ന് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണ് രണ്ട് പേർക്ക് പരിക്ക്. ഒട്ടോ ഡ്രെെവര്‍ അവിണിശേരി സ്വദേശി ജോണി, യാത്രക്കാരിയായ കാവീട് സ്വദേശി മേഴ്സി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
തൃശൂർ കോര്പ്പറേഷന് മുന്പിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനായി നിർമിച്ച പന്തൽ കമാനമാണ് തകർന്നു വീണത്. കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പിൽ നിറുത്തിയിരുന്ന കാലുകൾ ശക്തമായ കാറ്റിൽ തകർന്നു വീഴുകയായിരുന്നു.
കമാനം മറിഞ്ഞ് ഓട്ടോയ്ക്ക് മുകളിൽ വീണാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടവിവരമറിഞ്ഞ് എത്തിയ പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് തകര്‍ന്ന കമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റിയാണ് ഓട്ടോ റിക്ഷ പുറത്തെടുത്തത്.
Read Latest Local News and Malayalam News