ആപ്പ്ജില്ല

യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം; ദേഹം മുഴുവന്‍ ഇരുമ്പ് കട്ടകൊണ്ട് മര്‍ദ്ദനം, 5 പേര്‍ക്കെതിരെ കേസ്, സംഭവം ചാവക്കാട്

തലയ്ക്കു പിറകില്‍ വെട്ടേറ്റ ബിന്‍ഷാദിന് പത്ത് സ്റ്റിച്ചുണ്ട്. തലയോട്ടിക്ക് പൊട്ടലുള്ളതായും ആശുപത്രി ആരോഗ്യ വിഭാഗം അറിയിച്ചു. ദേഹം മുഴുവന്‍ ഇരുമ്പ് കട്ട ഉപയോഗിച്ച് ഇടിച്ച പാടുകള്‍ ഉള്ളതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

| Edited by Samayam Desk | Lipi 31 Jul 2020, 8:17 pm
തൃശൂര്‍: ചാവക്കാട്ട് ഒരുമനയൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. അഞ്ച് പേര്‍ക്കെതിരേ കേസെടുത്തു. ഒരുമനയൂര്‍ സ്വദേശിയായ പുത്തന്‍പുരയില്‍ ബിന്‍ഷാദി (30) നെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ബിന്‍ഷാദിനെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് അമല മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
Samayam Malayalam Crime


Also Read: പടനായകര്‍ ഉറങ്ങുന്ന പയ്യാമ്പലം ഇപ്പോള്‍ പട്ടികളുടെ വാസസ്ഥലമാകുന്നു; സ്വദേശാഭിമാനി സ്മൃതി മണ്ഡപം തകരുന്നു, തിരിഞ്ഞു നോക്കാതെ കോര്‍പ്പറേഷന്‍!

തലയ്ക്കു പിറകില്‍ വെട്ടേറ്റ ബിന്‍ഷാദിന് പത്ത് സ്റ്റിച്ചുണ്ട്. തലയോട്ടിക്ക് പൊട്ടലുള്ളതായും ആശുപത്രി ആരോഗ്യ വിഭാഗം അറിയിച്ചു. ദേഹം മുഴുവന്‍ ഇരുമ്പ് കട്ട ഉപയോഗിച്ച് ഇടിച്ച പാടുകള്‍ ഉള്ളതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയാണ് സംഭവം. ഒറ്റത്തെങ്ങിലുള്ള ഭാര്യവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഒറ്റതെങ്ങ് അംഗന്‍വാടിക്ക് സമീപത്താണ് ബിന്‍ഷാദ് ആക്രമിക്കപ്പെട്ടത്. മദ്യപിച്ചെത്തിയ നാസര്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി ചാവി ഊരിയെടുത്ത് ബിന്‍ഷാദിനെ ബൈക്കില്‍നിന്നും ഇറക്കി വിട്ടു.

തുടര്‍ന്ന് ബിന്‍ഷാദ് വീട്ടിലേക്ക് നടന്നു പോവുകയും വീട്ടിലുണ്ടായിരുന്ന അനിയന്‍ റിന്‍ഷാദിനോട് വിവരം പറയുകയും ചെയ്തു. തന്‍റെ സുഹൃത്തായ നാസറിന്‍റെ മകനോട് വിവരങ്ങള്‍ ധരിപ്പിക്കുകയും പിതാവിന്‍റെ കൈയില്‍നിന്നും ബൈക്ക് വാങ്ങിച്ചുതരണമെന്ന് ഫോണില്‍ ആവശ്യപ്പെട്ട് റിന്‍ഷാദും സഹോദരീ ഭര്‍ത്താവും അംഗന്‍വാടി പരിസരത്ത് നില്‍ക്കുന്ന നാസറിന്‍റെ അടുത്തേക്ക് പോയി. സമയം ഏറെ കഴിഞ്ഞും കാണാതായ ഇരുവരെയും അന്വേഷിച്ചിറങ്ങിയതായിരുന്നു ബിന്‍ഷാദ്. നാസറും സംഘവും ചേര്‍ന്ന് സഹോദരനെയും സഹോദരീ ഭര്‍ത്താവിനെയും മര്‍ദിക്കുന്നതാണ് ബിന്‍ഷാദ് കണ്ടത്.

Also Read: തലസ്ഥാനത്ത് കടുത്ത ആശങ്ക; ശ്രീചിത്രയിലെ ഡോക്ടര്‍ക്കും രോഗിക്കും കൊവിഡ്, കിളിമാനൂര്‍ സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരും ക്വാറന്‍റൈനില്‍

ഇവരെ രക്ഷിക്കാനായി ഓടിയെത്തിയ ബിന്‍ഷാദിനെ സംഘം പിറകില്‍നിന്നും തലയ്ക്കടിച്ചു വീഴ്ത്തി. ഈ സമയം കറന്‍റ് പോവുകയും ഇരുട്ടിന്‍റെ മറവില്‍ കൂട്ടമായി മര്‍ദിക്കുകയും ചെയ്തു. അക്രമികള്‍ തന്നെയാണ് ഒറ്റത്തെങ് സെന്‍ററിലുള്ള ഇലക്ട്രിക് പോസ്റ്റിലെ ഫ്യൂസ് ഊരി വെദ്യുതി വിച്ഛേദിച്ചതെന്നു പറയുന്നു. പരിസരവാസികളായ നാസര്‍, ഷാഹിദ്, ഷാരൂഖ്, അജ്മല്‍ നാസര്‍, മുനീര്‍ എന്നിവര്‍ക്കെതിരേ ചാവക്കാട് പോലീസ് വധശ്രമത്തിന് കേസെടുത്തു. അക്രമി സംഘത്തിനെതിരേ നാട്ടുകാര്‍ക്ക് വ്യാപകമായ പരാതികളാണുള്ളത്. രാത്രിയായാല്‍ ഇവരെക്കൊണ്ട് വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കോളനി നിവാസികള്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്