തൃശൂര്‍: കൊടകര കുഴൽപ്പണ കവര്‍ച്ചാക്കേസില്‍ വാദിയെ പ്രതിയാക്കുന്നുവെന്ന് ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ തൃശൂരിൽ പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്തുവിടാത്തതെന്തുകൊണ്ടാണ്? ബിജെപിയെ തകർക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും പത്താം തീയതി മുതൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു..
ബിജെപിയെ തകര്‍ക്കാനുള്ള ക്വട്ടേഷൻ സംഘത്തിന്റെ ക്യാപ്റ്റനാകുകയാണ് മുഖ്യമന്ത്രിയെന്ന് എഎൻ രാധാകൃ ഷ്ണൻ ആരോപിച്ചു. അതിനെ ശക്തമായി നേരിടും . വാദിയെ പ്രതിയാക്കാനാണ് കൊടകരയിൽ സര്‍ക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നതെന്നും എഎൻ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
പ്രതികളുടെ വിവരങ്ങൾ പുറത്തു വിടാത്തതെന്താണെന്നും എഎൻ രാധാകൃഷ്ണൻ ചോദിച്ചു. പ്രതി മാർട്ടിൻ സിപിഐ പ്രവർത്തകനാണ്. മാർട്ടിന്റെ രേഖകൾ പരിശോധിച്ചാൽ കൊടുങ്ങ ല്ലൂർ എംഎൽഎയെ ചോദ്യം ചെയ്യേണ്ടി വരുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ബിജെപിയെ പൊതുസമൂഹത്തിന് മുന്നിൽ തേജോവധം ചെയ്യാനാണ് നീക്കം നടക്കുന്നത്. ഈ മാസം പത്ത് മുതൽ ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭം കേരളത്തിൽ സംഘടിപ്പിക്കും. നിയമസഭയിൽ പിണറായി വിജയനും വിഡി സതീശനും ചേട്ടനും അനിയനും കളിക്കുകയാണ്. ബിജെപി ഇല്ലാത്ത വേദിയിൽ ബിജെപിയെ കുറിച്ച് ആക്ഷേപിക്കുകയാണിവർ . കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുകയാണെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.