ആപ്പ്ജില്ല

എയർഗൺ കൊണ്ട് യുവതിയുടെ തലക്കടിച്ച ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

ഫയർഫോഴ്‌സ് എത്തിയാണ് യുവാവിന്‍റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്. പുഴയുടെ ആഴമുള്ള ഭാഗത്തായിരുന്നു മൃതദേഹം.

Samayam Malayalam 14 Dec 2020, 12:07 pm
ചാലക്കുടി: യുവാവ് യുവതിയുടെ തലക്ക് എയർഗൺ കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമം. യുവതിയെ അടിച്ച് പരിക്കേൽപ്പിച്ച ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. ചാലക്കുടി പള്ളിപ്പാടൻ നിറ്റോ (31) ആണ് പുഴയിൽ ചാടി മരിച്ചത്.
Samayam Malayalam death
യുവാവ് ജീവനൊടുക്കി


വൈപ്പിൻ സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയും നിറ്റോയും ഒന്നിച്ചായിരുന്നു താമസം. ഇരുവരും തമ്മിൽ വഴക്കുണ്ടായ ശേഷമാണ് നിറ്റോ യുവതിയെ എയർഗൺ കൊണ്ട് തലക്കടിച്ചത്. യുവതിയുടെ തലക്ക് പരിക്ക് പറ്റിയ ശേഷം വീട് വിട്ടു പോയ നിറ്റോ ചാലക്കുടി വെട്ടുക്കടവ് പാലത്തിനോട് ചേർന്നുള്ള കടവിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാധാരണയായി ആളുകൾ കുളിക്കാൻ ഇറങ്ങാത്ത സ്ഥലത്താണ് നിറ്റോ ചാടിയത്. അവിടെ ആഴം കൂടുതലാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഫയർഫോഴ്‌സ് എത്തിയാണ് നിറ്റോയുടെ മൃതദേഹം പുറത്തെടുത്തത്. യുവതി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്