ആപ്പ്ജില്ല

കൊവിഡ്-19: തൃശൂരില്‍ രോഗസ്ഥിരീകരണമില്ലാത്ത അഞ്ചാം ദിവസം; പുതുക്കാട് കല്ലൂരില്‍ അതിഥി തൊഴിലാളിക്ക് മലമ്പനി

വീടുകളില്‍ 14,996 പേരും ആശുപത്രികളില്‍ 37 പേരും ഉള്‍പ്പെടെ ആകെ 15,033 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 340 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. നിരീക്ഷണ കാലഘട്ടം പൂര്‍ത്തിയാക്കി പട്ടികയില്‍നിന്ന് ഒഴിവാക്കിയത് 28 പേരെയാണ്.

Samayam Malayalam 7 Apr 2020, 9:46 pm
തൃശൂര്‍: ജില്ലയില്‍ കൊവിഡ് രോഗസ്ഥിരീകരണമില്ലാതെ അഞ്ചാം ദിവസവും പിന്നിട്ടു. രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ പരിശോധനാ ഫലം തുടര്‍ച്ചയായ രണ്ടാം വട്ടവും നെഗറ്റീവായി. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യും. വീടുകളില്‍ 14,996 പേരും ആശുപത്രികളില്‍ 37 പേരും ഉള്‍പ്പെടെ ആകെ 15,033 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 340 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. നിരീക്ഷണ കാലഘട്ടം പൂര്‍ത്തിയാക്കി പട്ടികയില്‍നിന്ന് ഒഴിവാക്കിയത് 28 പേരെയാണ്.
Samayam Malayalam coronavirus


Also Read: വനംവകുപ്പിൻ്റെ അനാസ്ഥ; വയനാട്ടിലെ പാക്കം സ്രാമ്പി നിലംപൊത്തി! തകര്‍ന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രസ്മാരകം!

അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴുപേരെ വിടുതല്‍ ചെയ്തായും ജില്ലാതല അവലോകനയോഗത്തിന് ശേഷം മന്ത്രി സി. രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേ സമയം ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കി പുതുക്കാട് പുതുക്കാട് കല്ലൂരില്‍ അതിഥി തൊഴിലാളിക്ക് മലമ്പനി. 19 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 844 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 28 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ദ്രുതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം തുടരുന്നുണ്ട്. നിരീക്ഷണത്തിലുളളവര്‍ക്ക് നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും നല്‍കി.

Also Read: കൊല്ലത്ത് രോഗനിര്‍ണയം പോലീസ് വക; ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് പോയ ആളെ മടക്കി അയച്ചു

. ഇന്നലെ 3040 വീടുകള്‍ ദ്രുതകര്‍മ്മസേന സന്ദര്‍ശിച്ചു. സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, അഗ്‌നിശമന വിഭാഗം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കുന്നംകുളം, വടക്കാഞ്ചേരി എന്നീ പ്രദേശങ്ങളിലെ സബ് ട്രഷറി ഓഫീസ്, കെ.എസ്.എഫ്.ഇ ഓഫീസ്, കെ.എസ്.ഇ.ബി ഓഫീസ്, ബി.എസ്.എന്‍.എല്‍, എ.ടി.എമ്മുകള്‍, ബാങ്കുകള്‍ എന്നിവ അണുവിമുക്തമാക്കി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1842 പേരെയും മത്സ്യചന്തയില്‍ 650 പേരെയും ശക്തന്‍ ബസ് സ്റ്റാന്‍ഡിലെ പഴം മാര്‍ക്കറ്റില്‍ 284 പേരെയും സ്‌ക്രീന്‍ ചെയ്തു. ജില്ലയില്‍ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു. ഗവ. ചീഫ് വിപ് അഡ്വ. കെ. രാജന്‍, എം.പിമാരായ ബെന്നി ബെഹനാന്‍, ടി.എന്‍. പ്രതാപന്‍, അനില്‍ അക്കര എം.എല്‍.എ, മേയര്‍ അജിത ജയരാജന്‍, കലക്ടര്‍ എസ്. ഷാനവാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പുതുക്കാട് കല്ലൂര്‍ പാലത്തുപറമ്പ് പ്രദേശത്ത് താമസിക്കുന്നഅതിഥി തൊഴിലാളിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തൃക്കൂര്‍ പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഫോഗിങ്ങ് അടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്