ആപ്പ്ജില്ല

'സ്വാതന്ത്ര്യം' മൂന്നാം വർഷവും നഷ്ട്ടപ്പെട്ട് ചെറുകിട വ്യാപരികൾ

കഴിഞ്ഞ രണ്ട് വർഷവും പ്രളയമായതിനാൽ ആഘോഷങ്ങൾ സ്കൂളുകളിൽ വളരെ കുറവായിരുന്നു. സൂക്ഷിക്കുവാൻ വെക്കാൻ കഴിയാത്ത ബലൂൺ, സ്റ്റിക്കർ തുടങ്ങിയ പലതും ഇതിനകം ഉപയോഗിക്കാനകാതെ നശിച്ചുപോയി.

| Edited by Samayam Desk | Lipi 14 Aug 2020, 10:03 pm
തൃശൂർ: കൊവിഡ് 19 പിടിമുറുക്കിയതോടെ സ്വാതന്ത്ര്യദിന കച്ചവടം നഷ്ടപ്പെട്ട് ചെറുകിട കച്ചവടക്കാർ. സ്വാതന്ത്രദിനാഘോഷങ്ങൾ നാളെ നടക്കുമ്പോൾ വിപണിയിൽ കച്ചവടം നടക്കാതെ പോയ വേദനയിലാണ് ചെറുകിട വ്യാപാരികൾ. സ്വാതന്ത്രദിനാഘോഷങ്ങളുടെ കച്ചവടം കൂടുതൽ നടക്കുക സ്കൂൾ ,കോളേജ് സമീപത്തുള്ള കടകളിലാണ്. കഴിഞ്ഞ രണ്ട് വർഷവും പ്രളയമായതിനാൽ ആഘോഷങ്ങൾ സ്കൂളുകളിൽ വളരെ കുറവായിരുന്നു. സൂക്ഷിക്കുവാൻ വെക്കാൻ കഴിയാത്ത ബലൂൺ, സ്റ്റിക്കർ തുടങ്ങിയ പലതും ഇതിനകം ഉപയോഗിക്കാനകാതെ നശിച്ചുപോയി.
Samayam Malayalam Independence Day


Also Read: പോണ്‍ സൈറ്റിന് അടിമ... കൂട്ട ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമം, സഹോദരിയെ കൊന്നതില്‍ മനസ്താപമില്ലാതെ ആല്‍ബിന്‍!

സ്കൂൾ വിദ്യാർത്ഥികളുടെ സഹായം കൊണ്ടാണ് ഇത്തരം ചെറുകിട കച്ചവടക്കാർ മുന്നോട്ട് പോകുന്നത്.
സ്റ്റിക്കർ, തൊപ്പി, റിബൺ, ബലൂൺ, അലങ്കാര പേപ്പർ, പേപ്പർ കൊടി, തുണി കൊടി തുടങ്ങി വിവിധ തരം സാധനങ്ങൾ കടയിൽ വിൽപന നടക്കും. ഇത്തവണ കൊവിഡും, സ്കൂൾ അവധിയും മുൻ വർഷത്തെ പോലെ ഇത്തവണയും പ്രതീക്ഷകളെ താളം തെറ്റിച്ചു. സ്കൂളിലെ ഓണാഘോഷവും നഷ്ടപ്പെട്ടു.

Also Read: വയനാട്ടിൽ ആയുധങ്ങളുമായി നാലംഗ സംഘം പിടിയിൽ; വലയിലായത് നിരവധി കേസുകളിലെ പ്രതികൾ

സ്കൂളിന് സമീപമുള്ള പല കടകളും ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. സമ്പർക്ക രോഗവ്യാപനം കൂടുന്ന ആശങ്കയും ചെറുകിട കച്ചവടക്കാർക്കുണ്ട്. ഭൂരിഭാഗം കെട്ടിട ഉടമകളും ഏപ്രിൽ മാസത്തെ വാടക മാത്രമാണ് ഒഴിവാക്കി കൊടുത്തിട്ടുള്ളത്. പലരും വ്യാപാരി സംഘടനകളിൽ ഇല്ലാത്തതും കെട്ടിട ഉടമകളിൽ നിന്നുള്ള സഹായം ലഭിക്കാതെ പോകുന്നതിന് തടസ്സമാകുന്നു. കുട്ടികളുടെ വരവോടെ മാത്രമെ സ്കൂൾ ചെറുകിട കച്ചവടമേഖല ഉണരുകയുള്ളു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്