ആപ്പ്ജില്ല

തൃശൂരില്‍ വീണ്ടും മിന്നല്‍ച്ചുഴലി, വീടിന്‍റെ മേല്‍ക്കുര പറന്ന് സ്‌കൂളില്‍ വീണു, ഒരു മാസത്തിനിടെ അഞ്ചാമത്

വൈദ്യുത പോസ്റ്റുകള്‍ക്കും കേടുപാട് മാറ്റി. ഒരു മാസത്തിനിടെ അഞ്ചാം തവണയാണ് തൃശൂര്‍ ജില്ലയില്‍ ചുഴലിക്കാറ്റ് വീശുന്നത്.

Samayam Malayalam 12 Aug 2022, 12:29 pm

ഹൈലൈറ്റ്:

  • മലപ്പുറം വണ്ടൂര്‍ ഏമങ്ങാട് ഗസ്റ്റ് വിന്റ് പ്രതിഭാസം ഉണ്ടായി
  • 45 ഓളം വീടുകള്‍ക്ക് കേടുപാടുകളുണ്ടായ
  • ഇന്നു രാവിലെ ഏതാനും നിമിഷങ്ങളില്‍ വീശീയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Cyclone samayam
തൃശൂര്‍: തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ പ്രദേശത്ത് ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. വീടിന്റെ മേല്‍ക്കൂര പറന്ന് അടുത്ത സ്‌കൂളില്‍ വീണു. വൈദ്യുത പോസ്റ്റുകള്‍ക്കും കേടുപാട് മാറ്റി. ഒരു മാസത്തിനിടെ അഞ്ചാം തവണയാണ് തൃശൂര്‍ ജില്ലയില്‍ ചുഴലിക്കാറ്റ് വീശുന്നത്. പുലര്‍ച്ചെ 5.45 നാണ് കാറ്റ് വീശിയത്. പുലര്‍ച്ചെ ആയതിനാല്‍ ആളപായമുണ്ടായില്ല.
undefinedAlso Read: കുട്ടികള്‍ ബെല്ലടിച്ചതിന് പിന്നാലെ ബസ് മുന്നോട്ടെടുത്തു, ഓടിക്കയറാന്‍ ശ്രമിക്കവെ ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

അതേസമയം, മലപ്പുറം വണ്ടൂര്‍ ഏമങ്ങാട് ഗസ്റ്റ് വിന്റ് പ്രതിഭാസം. 45 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍. ഇന്നു രാവിലെ ഏതാനും നിമിഷങ്ങളില്‍ വീശീയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. പതിനായിരത്തിലധിം റബര്‍ മരങ്ങളാണ് കടപുഴകിയും ഒടിഞ്ഞും വീടിനു മുകളിലേക്ക് മറ്റും പതിച്ചത്. മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെ ഒരു അഗ്‌നിശമന സേനാ പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയും ചെയ്തു. ഏക്കര്‍കണക്കിന് കൃഷിയിടങ്ങളില്‍ നാശനഷ്ടമുണ്ടായി.

മുപ്പതോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നു. റബ്ബറിന് പുറമെ തേക്ക്, വാഴ കമുക്, തെങ്ങ് തുടങ്ങിയ മരങ്ങള്‍പൊട്ടിയും കടപുഴകിയും വീണു. ഏമങ്ങാട്ട് ജുമാമസ്ജിദ്, ശാന്തിനഗര്‍ എന്നിവിടങ്ങളിലായാണ് കാറ്റ് വീശിയടിച്ചത്. അതേസമയം ഇത് വിന്റ് ഗസ്റ്റ് എന്ന പ്രതിഭാസമാണെന്ന സൂചനകളാണ് അധികൃതരില്‍ നിന്നും ലഭിക്കുന്നത്. കാറ്റ് നാശം വിതച്ച ഏമങ്ങാട് 45 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച പശ്ചാത്തലത്തില്‍ സാമ്പത്തിക സഹായം വേഗത്തിലാക്കാന്‍ കളക്ടറോട് ആവശ്യപ്പെടുമെന്ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി കുഞ്ഞിമുഹമ്മദ് കെ സി യുടെ നേതൃത്വത്തില്‍ ബ്ലോക്ക് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പറഞ്ഞു.

undefined

സെക്കന്റുകള്‍ വീശിയ കാറ്റാണ് പ്രദേശത്തെ തരിപ്പണമാക്കിയതെന്നും പതിനായിരത്തിലധിം റബര്‍ മരങ്ങളാണ്, കടപുഴകിയും ഒടിഞ്ഞും വീടിനു മുകളിലേക്കും മറ്റും പതിച്ചതെന്നും വിഷയത്തില്‍ അടിയന്തര ഇടപെടലുണ്ടായി കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജോയിന്റ് ബി ഡി ഒ ജേക്കബ് ജോര്‍ജ്, നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഇ സാജു ഗോപിനാഥ്, വി പി മോഹനന്‍ തുടങ്ങിയവരും സംഭവ സ്ഥലത്തെത്തി.

Also Read: '675 ക്യാമറ'കള്‍, റോഡിലെ നിയമം ലംഘിച്ചാല്‍ മൊബൈലിലേക്ക് മെസേജും വീട്ടിലേക്ക് തപാല്‍ വഴിയും പിഴ

സാധാരണയായി വേനല്‍മഴക്കൊപ്പം വീശിയടിച്ച് കൃഷിനാശം വരുത്തുന്ന കാറ്റ് തന്നെയാണ് ഇവിടേയും അപകടകാരിയായത്. ഇത്തരം കാറ്റുകള്‍ ചുഴറ്റി വീശുന്ന കാറ്റായതിനാലാണ് ചുഴലിക്കാറ്റെന്ന് പേരില്‍ നാട്ടിലറിയപ്പെടുന്നത്. ചുഴലിക്കാറ്റുകള്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് സാധാരണയായി കടലില്‍ രൂപപ്പെടുന്നവയാണ്. ന്യൂനമര്‍ദം നാല് മടങ്ങ് ശക്തിപ്പെടുമ്പോഴാണ് ചുഴലിക്കാറ്റാകുക. കാറ്റിന്റെ വേഗതയില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനമാണ് ഇത്തരം കാറ്റുകള്‍ക്ക് കാരണം. അതിനാല്‍ തന്നെ ഗസ്റ്റ് വിന്റെന്നാണ് ഇവ അറിയപ്പെടുക. പെട്ടെന്നുള്ള ശക്തമായ കാറ്റെന്ന് മലയാളത്തില്‍ പറയാം. കാറ്റിന്റെ വേഗത പെട്ടെന്ന് 16 നോട്ടിക്കല്‍ മൈല്‍ കവിഞ്ഞാലും വേഗത വ്യതിയാനം ഒമ്പത് നോട്ടിക്കല്‍ മൈല്‍ ഉണ്ടെങ്കിലും ഗസ്റ്റ് വിന്റെന്ന് പറയാനാകുമെന്ന് കാലാവസ്ഥ വ്യതിയാനവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ട് മിനിറ്റ് വരെ ഇങ്ങനെ വേഗത കൂടിയും കുറഞ്ഞും ഇരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്