ആപ്പ്ജില്ല

തൃശൂരിലെ റിമാൻഡ് പ്രതിയുടെ മരണം; ഋഷിരാജ് സിങ് അന്വേഷിക്കും

തൃശൂരിലെ റിമാൻഡ് പ്രതിയുടെ മരണം ജയിൽ ഡിജിപി ഋഷിരാജ് സിങ് അന്വേഷിക്കും. സംഭവത്തിൽ നാല് ജയില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഷെമീറിൻ്റെ ഭാര്യയുടെയും മർദ്ദനത്തിനു സാക്ഷിയായ സഹതടവുകാരുടെയും മൊഴിയെടുക്കും.

Lipi 12 Oct 2020, 3:48 pm
തൃശൂർ: തൃശൂരിൽ കഞ്ചാവ് കേസിലെ പ്രതി റിമാൻഡിലിരിക്കെ മർദ്ദനമേറ്റ് മരിച്ച സംഭവം ജയിൽ ഡിജിപി ഋഷിരാജ് സിങ് അന്വേഷിക്കും. മരിച്ച ഷെമീറിൻ്റെ ഭാര്യയുടെയും മർദ്ദനത്തിനു സാക്ഷിയായ സഹതടവുകാരുടെയും മൊഴി അദ്ദേഹം നേരിട്ടെത്തി എടുക്കും. ജയിൽ വകുപ്പിൻ്റെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നാല് ജയില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അമ്പിളിക്കല ഹോസ്റ്റലിൽ വെച്ച് മരണകാരണമാകുന്ന രീതിയില്‍ പ്രതിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വിലയിരുത്തലുണ്ട്.
Samayam Malayalam Thrissur Shameer Death
ഷെമീർ, ഋഷിരാജ് സിങ് (ചിത്രം: Times Of India)


Also Read: ചോരക്കറ മായാതെ തൃശൂര്‍, തിരുവിലാമലയില്‍ കഞ്ചാവ് കേസ് പ്രതിയെ വെട്ടിക്കൊന്നു

സെപ്റ്റംബര്‍ 29 നാണ് ഷെമീറിനെയും സംഘത്തെയും പത്തുകിലോ കഞ്ചാവുമായി തൃശൂരില്‍ പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് ചെയ്യും മുൻപ് പ്രതിയ്ക്കു നടത്തിയ വൈദ്യപരിശോധനയില്‍ മര്‍ദ്ദനമേറ്റതായി കണ്ടെത്തിയിട്ടില്ല. വിയ്യൂർ ജയിലിൻ്റെ കൊവിഡ് നിരീക്ഷണ കേന്ദ്രമായ അമ്പിളിക്കല ഹോസ്റ്റലിലേക്കാണ് ഷെമീറിനെയും ഇതേ കേസിൽ പിടിക്കപ്പെട്ട ഭാര്യയെയും കൊണ്ടുപോയത്. ഇവിടെ നിന്നും ഗുരുതരാവസ്ഥയിലായ ഷമീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒക്ടോബർ ഒന്നിന് മരണപ്പെടുകയായിരുന്നു. ശരീരത്തിൽ നാല്‍പതോളം ക്ഷതങ്ങളും വാരിയെല്ല് തകര്‍ന്നിട്ടുണ്ടുമുണ്ട്. എല്ലുകൾ ഒടിയുകയും ശരീരത്തിൽ രക്തം കട്ട പിടിക്കുകയും തലയ്ക്ക് ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തിൽ കണ്ടെത്തിയിരുന്നു.

Also Read: അമ്പിളിക്കല കൊവിഡ് സെന്‍ററിൽ റിമാൻഡ് പ്രതിയുടെ മരണം; 4 ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം


തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്