ആപ്പ്ജില്ല

അഞ്ചാം വര്‍ഷത്തിലേക്ക്... ഭക്ഷണ പൊതിയുമായി ഡിവൈഎഫ്ഐ, വീഡിയോ കാണാം

ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പു കാർക്കുമാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.

| Edited byനവീൻ കുമാർ ടിവി | Samayam Malayalam 17 May 2021, 1:32 pm

ഹൈലൈറ്റ്:

  • ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡിവൈഎഫ്ഐ യുടെ ഭക്ഷണ വിതരണം അഞ്ചാം വർഷത്തിലേക്ക്.
  • ഇക്കാലയളവിൽ 33000 പേര്‍ക്ക് രക്തവും നൽകി സംഘടന മാതൃകയായി.
  • അഞ്ചു വർഷവും ഒരു ദിനം പോലും മുടങ്ങാതെയാണ് 'ഹൃദയപൂർവ്വം' പദ്ധതി ഡിവൈഎഫ്ഐ നടപ്പിലാക്കിയത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തൃശ്ശൂര്‍: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡിവൈഎഫ്ഐ യുടെ ഭക്ഷണ വിതരണം അഞ്ചാം വർഷത്തിലേക്ക്. ഇക്കാലയളവിൽ 33000 പേര്‍ക്ക് രക്തവും നൽകി സംഘടന മാതൃകയായി. അഞ്ചു വർഷവും ഒരു ദിനം പോലും മുടങ്ങാതെയാണ് 'ഹൃദയപൂർവ്വം' പദ്ധതി ഡിവൈഎഫ്ഐ നടപ്പിലാക്കിയത്. 63 ലക്ഷം ഭക്ഷണപൊതികളാണ് ആശുപത്രിയിൽ വിതരണം ചെയ്തത്.
Also Read: മങ്കരയില്‍ എക്‌സൈസ് റെയ്ഡ്; 425 ലിറ്റര്‍ വാഷ് നശിപ്പിച്ചു, വീഡിയോ

ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പു കാർക്കുമാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. മുപ്പത്തിമൂവായിരത്തോളം പേരുടെ രക്തവും ഇരുനൂറോളം പേരുടെ പ്ലാസ്മയും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇത് വരെ നൽകി. കഴിഞ്ഞ പ്രളയകാലങ്ങളിലും ഒന്നാം കോവിഡ് കാലത്തും ഭക്ഷണ വിതരണം മുടങ്ങിയില്ല. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണവും സജീവമാണ്.

Also Read: കൊവിഡ്-19; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഏകീകരണം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഹൃദയപൂർവ്വം പദ്ധതിയില്‍ വടക്കാഞ്ചേരി നിയുക്ത എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിയും മെഡിക്കൽ കോളേജിലെത്തി പങ്കുചേർന്നു. ഡി.വൈ.എഫ്.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പി.ബി അനൂപ്, പ്രസിഡണ്ട് കെ.വി.രാജേഷ്, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ, മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ : നിഷ എം ദാസ്, തുടങ്ങിയവർ സo ബന്ധിച്ചു.

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്