ആപ്പ്ജില്ല

പുതുക്കാട് വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍

പുതുക്കാട് മേഖലയിലെ ആമ്പല്ലൂർ, പാലിയേക്കര പ്രദേശങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ ആണ് എംഡിഎംഎ പിടികൂടിയത്. നാല് യുവാക്കളാണ് പിടികൂടിയത്.

Authored byമേരി മാര്‍ഗ്രറ്റ് | Lipi 7 May 2023, 5:21 pm
തൃശൂർ: പുതുക്കാട് മേഖലയിൽ വൻ മയക്കുമരുന്ന് വേട്ട. ആമ്പല്ലൂർ, പാലിയേക്കര പ്രദേശങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ 54 ഗ്രാം നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി നാല് യുവാക്കൾ അറസ്റ്റിലായി. പാലിയേക്കര ടോൾ പ്ലാസക്കു സമീപത്തു നിന്ന് 8 ഗ്രാം എം.ഡി.എം.എയുമായി രാഹുൽ, പ്രണവ് എന്നിവരും പിടിയിലായി.
Samayam Malayalam MDMA Arrest
പിടിയിലായ അതുല്‍, രാഹുല്‍, പ്രണവ്, റോയ്‌


Also Read: എഐ ക്യാമറ; സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാത്ത പദ്ധതി: എം.വി. ഗോവിന്ദന്‍

ആമ്പല്ലൂർ വടക്കുമുറിയിൽ 46 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഇവിടെ നിന്ന് റോയ്, അതുൽ എന്നിവരെയാണ് പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഉൽസവ സീസണോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം


എന്‍റെ കേരളം: തീം സോങ്ങ് റിലീസ് ചെയ്തു

സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എൻ്റെ കേരളം മേളയുടെ തീം സോങ്ങ് റിലീസ് ചെയ്തു. ഗാനരചയിതാവ് ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയത് വിനീഷ് മണിയാണ്. കിച്ചൻ ഗുരുവായൂർ, വിനീഷ് മണി, ഡിബ്ലാന്റോ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. ജില്ലാ വികസന സമിതി യോഗത്തിൽ ടൈസൺ മാസ്റ്റർ തീം സോങ്ങിന്റെ പ്രകാശനം നിർവഹിച്ചു.
യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന ആശയത്തെ മുൻനിർത്തി സർക്കാരിന്റെ രണ്ടുവർഷത്തെ വികസന പദ്ധതികളും കോർത്തിണക്കിയാണ് ഗാനം തയ്യാറാക്കിയിട്ടുള്ളത്.

'യുവത തൻ മിടിപ്പോടെ മുന്നോട്ട് കുതികുതിക്കുന്നു കേരളം' എന്നു തുടങ്ങുന്ന വരികളിൽ തൃശൂരിന്റെ കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്നു. ഇന്ന് മുതൽ (മെയ് 7) തീം സോങ്ങ് സമൂഹമാധ്യമങ്ങളിൽ ലഭ്യമാകും. തീം സോങ്ങിന്റെ പ്രകാശന ചടങ്ങിൽ എംഎൽഎമാരായ എൻ കെ അക്ബർ,മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ് , ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, വിവിധ വകുപ്പ് മേധാവികൾ, തുടങ്ങിയവർ പങ്കെടുത്തു.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്